കോണ്‍ഗ്രസ്സിന് പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് പി സി ചാക്കോ

കൊച്ചി മാര്‍ച്ച് 15 (ഹി സ ) ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്ന് കോണ്ഗ്രസ് വക്താവും ചാലക്കുടിയിലെ സ്ഥാനാര്‍ഥിയുമായ പി സി ചാക്കോ. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കൊണ്ഗ്രസ്സിനു അനുകൂലമല്ല.  യു പി എ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഒരുപാടുണ്ടായിരുന്നു പക്ഷെ അത് ജനങ്ങളിലെത്തിക്കാന്‍ പ്രധാന മന്ത്രിയടക്കം പരാജയപ്പെട്ടു. അഴിമതി ആരോപണങ്ങള്‍  പ്രതിരോധിക്കാനും സര്‍ക്കാരിനു കഴിഞ്ഞില്ല. എന്നാല്‍ ദേശീയ തലത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിന്റെ വിപരീതമായിട്ടാണ് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നതെന്നും അത് കൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിനും കൊണ്ഗ്രസ്സിനും അനുകൂലമായ വിധിയായിരിക്കും ഉണ്ടാകുന്നതെന്നും ചാക്കോ പറഞ്ഞു. ഇത്തവണ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. വിജയം പ്രതീക്ഷിക്കുന്നു എന്നും തൃശ്ശൂരില്‍ ധനപാലന്‍ തീര്‍ച്ചയായും  വിജയിക്കുമെന്നും അദേഹം പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *