കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്

തിരുവനന്തപുരം 13 മാര്‍ച്ച്: സ്ഥാനാര്‍ത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകളോടെ കോണ്‍ഗ്രസ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് കടക്കുന്നു. ഇതിന്റെ ആദ്യപടിയായി ഇന്ന് ഇന്ദിരാഭവനില്‍ പ്രാസംഗികരുടെ ശില്‍പ്പശാല സംഘടിപ്പിക്കും. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 140 മികച്ച പത്ത് പ്രാസംഗികര്‍ക്ക് വേണ്ടിയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് നടക്കുന്ന ശില്‍പ്പശാലയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ എം.എം ഹസ്സന്‍, വി.ഡി സതീശന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും ശില്‍പ്പശാലയില്‍ പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ഓരോ പ്രചരണ വേദികളിലും ഉന്നയിക്കപ്പെടേണ്ട വിഷയം, അത് അവതരിപ്പിക്കേണ്ട രീതി, പാര്‍ട്ടിയുടെ നയം, നിലപാടുകള്‍ എന്നിവയാണ് ശില്‍പ്പശാലയില്‍ അവതരിപ്പിക്കപ്പെടുക. ഓരോ ജില്ലയില്‍ നിന്നും പത്തുവീതം മികച്ച പ്രാസംഗികരെയാണ് തെരഞ്ഞെടുത്തിരക്കുന്നത്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന പ്രാസംഗികര്‍ അതാത് ജില്ലകളില്‍ നിന്ന് കഴിവുള്ള മറ്റ് പ്രാസംഗികരെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കും. ഇവരായിരിക്കും കോര്‍ണര്‍ യോഗങ്ങളിലും മറ്റും പൈലറ്റ് പ്രസംഗം നടത്തുക.

Add a Comment

Your email address will not be published. Required fields are marked *