Civil Services Preliminary Exam Training in Trivandrum
സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി 2014-ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2013 ജൂണ്‍ രണ്ടിന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മെയ് 10 മുതല്‍ അപേക്ഷാ ഫോറം വിതരണം ചെയ്യും. അപേക്ഷാ ഫോറം വെബ് വിലാസത്തിലും ലഭിക്കും. അപേക്ഷയോടൊപ്പം ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത 100 രൂപയുടെ ഡിഡിയും പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള രണ്ട് ഫോട്ടോയും അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ ഡയറക്ടറേറ്റില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 31 വൈകിട്ട് അഞ്ച് മണി. റഗുലര്‍ ക്ലാസുകള്‍ ജൂണ്‍ 10നും സായാഹ്നക്ലാസുകള്‍ ജൂണ്‍ 12നും വാരാന്ത്യ ക്ലാസുകള്‍ ജൂണ്‍ 15നും ആരംഭിക്കും. വിശദവിവരങ്ങള്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 3 വിലാസത്തില്‍ ലഭിക്കും. ഫോണ്‍ – 0471 2313065, 2311654