“ചൈന – പാക്‌ ബാന്ധവം ഇന്ത്യക്ക് ആപത്ത്”

ശിവാജി സര്‍ക്കാർ 

ദില്ലി  (ഹി സ):  ഇന്ത്യയുടെ സുരക്ഷാ മാനദണ്‍ഡങ്ങള്‍ മാറേണ്ടതുണ്ടെന്ന് മുന് കരസേനാ ഉപ മേധാവിയും ബിജെപി സുരക്ഷാ  വിഭാഗം തലവനുമായ ലെഫ്. ജന. നിരന്ജന്‍ സിംഗ് മാലിക് പറയുന്നു.   നമ്മുടെ സുരക്ഷാ പദ്ധതികള്‍  പ്രതിരോധത്തിന് മാത്രം ഉതകുന്ന വിധം ആകരുത്;ഉപരോധത്തിന് പ്രയോജനപ്പെടുന്നത് കൂടിയാവണം.

 

ഹിന്ദുസ്ഥാൻ സമാചാരിനു അനുവദിച്ച ഒരു പ്രത്യേക  അഭിമുഖത്തില്‍ ഇന്ത്യയുടെ രാജ്യരക്ഷാ നയത്തെ പരാമര്‍ശിച്ചുകൊണ്ട്  അദ്ദേഹം ഇങ്ങിനെ തുടര്‍ന്നു:  ഇന്ത്യക്ക് സമാധാനത്തോടെ  മുന്നോട്ടു പോകണം എങ്കില്‍ ചൈന – പാക്കിസ്ഥാൻ അച്ചുതണ്ട്തകര്‍ക്കേണ്ടത് അത്യാവശ്യമാണ് .  നമ്മുടെ  ടിബറ്റൻ നയത്തിൽ അടിയന്തിരമായി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് .  ടിബറ്റ്‌ ഒരുക്കലും നമ്മുടെ ശത്രു സൈന്യത്തിന്റെ കീഴിലാകരുത്. ഇന്ത്യക്ക് ടിബറ്റിനെ ഉപേക്ഷിക്കാൻ സാധ്യമല്ല.

 

ഒരു സുശക്ത രാജ്യമാവാൻ വേണ്ട എല്ലാ ഘടകങ്ങളും നമുക്ക് സ്വായത്തമാണ്.  പക്ഷെ ദൌര്‍ഭാഗ്യം എന്ന് പറയട്ടെ നട്ടെല്ലുള്ള, ക്രിയാത്മകമായി ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഭരണ നേതൃത്വം ഇന്ന് നമുക്കില്ല.  ഇതിനുത്തരം വരുന്ന ലോക സഭാ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നല്‍കും എന്ന് തനിക്കു ഉറപ്പുണ്ടെന്ന് മാലിക്ക് പറയുന്നു.

  

ദക്ഷിണ  കൊറിയജപ്പാൻഫിലിപ്പീന്സ്വിയറ്റ്നാംഇന്തോനേഷ്യഓസ്ട്രേലിയഅമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചൈന ഊട്ടിവളര്‍ത്തുന്ന ബന്ധങ്ങൾ നാം വെറുതെ നോക്കി നില്‍ക്കരുത്.  വടക്ക് ചൈനപടിഞ്ഞാറ് പാകിസ്ഥാൻതെക്ക് ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളില്‍ നിന്നും നാം നിരന്തരം വെല്ലുവിളികള്‍ നേരിടുന്നു.  ചൈന- പാകിസ്ഥാൻ ബന്ധമാണ് ഇതിനു പ്രധാന കാരണം. പാകിസ്ഥാന്റെ പടിഞ്ഞാറുള്ള ഗ്വദാർ മുതൽ ബംഗാള്‍ ഉൾക്കടൽ മേഖലയിലെ  മ്യാന്മാറിലെ   ഐരാവതി ഇടനാഴിനേപാൾ എന്നിവ ചൈനീസ് പ്രതിരോധത്തിന്റെ തുടര്ച്ചയാണ്. 

 

മുത്തുമാല”  എന്നാണ് അതിനെ പറയുന്നത്. ഇതിനുള്ള മറുപടി ദക്ഷിണ ചൈന സമുദ്രത്തിനു ചുറ്റുമുള്ള രാജ്യങ്ങളെ ചേർത്ത് “രത്നമാല” നിര്മിക്കലാണ്.അവരെല്ലാം ഇന്ത്യയെയാണ് ഉറ്റു നോക്ക്കുന്നത്. 

 

മാലിക് തുടരുന്നു:  അത് നടക്കാത്ത കാര്യമൊന്നുമല്ല. അതിനു വേണ്ടത് നയം മാറ്റമാണ്. പഖ്തൂനിസ്ഥാൻ,  ബലൂചിസ്ഥാൻ തുടങ്ങിയ ഉപഭൂഖന്ടതിന്റെ വകക്ക്-പടിഞ്ഞാറേ അറ്റത്തു കിടക്കുന്ന ചില പ്രദേശങ്ങള്‍ സ്വതന്ത്രമാക്കണം. കാരക്കോറം സില്ക്ക് റൂട്ടിലേക്കുള്ള ശത്രു സൈന്യത്തിന്റെ കടന്നുകയറ്റം തടയാൻ സ്വതന്ത്ര ബലൂചിസ്ഥാൻ ഉപകരിക്കും. അത് എളുപ്പമാണ്. ഇറാനെയും  നമ്മുടെ കൂടെ നിർത്താൻ കഴിയണം. അതോടെ നമുക്ക് മദ്ധ്യേഷ്യയിലേക്ക് പ്രവേശനം എളുപ്പമാകും.

 

കൂടാതെ ഇന്ത്യ അഫ്ഘനിസ്ഥാനിലും ശ്രദ്ധിക്കണം. കാരണംനമുക്ക് പൊതുവായ അതിര്ത്തി ഉണ്ട്. അമേരിക്കൻ സൈനികര്‍ പിൻവാങ്ങുമ്പോൾ അവിടെ പാകിസ്താന്റെ പ്രതിനിധികളായ താലിബാൻ വന്നു ആ ശൂന്യത നികത്തുന്നത് കണ്ടു നമുക്ക് നിഷ്ക്രിയരായി ഇരിക്കാൻ കഴിയില്ല . മൂന്നു  ലക്ഷം വരുന്ന അഫ്ഘാൻ സൈന്യത്തിന് തന്ത്രപരവും ക്രിയാത്മകവുമായ പിന്തുണ ആവശ്യമാണ്‌ എന്നകാര്യം നാം ഓര്‍ക്കുക.”

 

ജന. മാലിക് തുടരുന്നു: ” സ്വന്തം തന്ത്രങ്ങളെ കുറിച്ച് ഇന്ത്യ പുനര്‍ വിചിന്തനം നടത്തണം. നാം അഫ്ഘനിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ യുധ്ധോപകരങ്ങൾ നല്കുന്നില്ല. സൈനികേതര സഹായങ്ങളാണ് നല്കുന്നത്. ഇത് യാഥാര്ത്യബോധത്തിന്നു നിരക്കാത്തതാണ്. അഫ്ഘാൻ നമ്മെ ഉറ്റു നോക്കുകയാണ്. ആയുധങ്ങൾ  തരാൻ കഴിയില്ലെങ്കിൽ പണം തരൂഞങ്ങൾ മറ്റെവിടെ നിന്നെങ്കിലും വാങ്ങിക്കൊള്ളാം എന്നാണവരുടെ ചിന്ത. അങ്ങിനെ ചെയ്‌താൽ  അത് വഴി അവരെ യുദ്ധ സന്നദ്ധതയുള്ള ഒരു ശക്തിയാക്കാൻ  കഴിയും. 

 

അമേരിക്കക്കും പാകിസ്ഥാനും അവര്ക്ക് വേണ്ടി പൊരുതാൻ  കഴിഞ്ഞില്ല. അഫ്ഘാനിസ്നിസ്ഥാനില്‍  സ്ഥിരത ഉണ്ടായാൽ അതുവഴി  ദക്ഷിണേഷ്യയിൽ താലിബാനും ഭീകരതയും അസ്തമിക്കും.

 

മാലിക് ഇങ്ങിനെ തുടർന്നു: നാം ഏറെനാളായി അയല്ക്കാരെ അവഗണിക്കുകയാണ്. ഇറാഖ്  നമ്മുടെ സുഹൃത്തായിരുന്നു. നമ്മോടു സൌഹൃദമുണ്ടായിരുന്ന സദ്ദാം ഹുസൈന്‍  എന്ന നേതാവിനെ ഇല്ലാതാക്കുന്നത്  നിര്‍നിമേഷരായി നോക്കി നിന്നു. ഇറാൻ  മറ്റൊരു സുഹൃദ്  രാജ്യമാണ്. നേപ്പാളും അങ്ങിനെ തന്നെ. എന്നാൽ നാം കരുതുന്നത് അങ്ങിനെ ചില അയല്‍ രാജ്യങ്ങൾ  ഇല്ലെന്നോ അഥവാ അവരെല്ലാം ചൈനയുടെ സ്വാധീനത്തിൽ ആയെന്നോ ഒക്കെയാണ്. ഭൂട്ടാനോടുള്ള നമ്മുടെ പെരുമാറ്റവും ബുദ്ധിപരമല്ല.  നമുക്ക് ബംഗ്ലാദേശുമായും സൗഹൃദത്തിനു  കഴിഞ്ഞില്ല. ഈയിടെ ബീഗം ഹസീന യുടെ സര്ക്കാര് യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്യാൻ തുടങ്ങിയത് നല്ല കാര്യമാണ്. യഥാർത്ഥത്തിൽ എല്ലാ പാക്കിസ്ഥാനി  ഓഫീസിര്മാരെയും 1971 ലെ യുദ്ധം കഴിഞ്ഞ  ഉടൻ തന്നെ വിചാരണ ചെയ്യേണ്ടതായിരുന്നു.

 

കൂട്ടുകക്ഷി ധര്മ്മമനുഷ്ടിച്ചു  ഡിഎംകെയെ സന്തോഷിപ്പിക്കാൻ ശ്രീ ലങ്കയെ വെറുപ്പിച്ചത്  ശരിയായില്ലെന്ന്  മാലിക് പറഞ്ഞു: ” ശ്രീ ലങ്കൻ നയം തമിഴും സിന്ഹളവും തമ്മിലുള്ള    പ്രശ്നമായികാണരുത്. ശ്രീ ലങ്കക്ക് നമ്മുടെ പിന്തുണ  വേണം. എന്നാൽനാം അവരെ കൈയൊഴിയുന്നു. ഹബ്ബൻടോടയിൽ  ചൈനക്ക്  താവളം   സ്ഥാപിക്കാൻ അനുവാദം കിട്ടിയതിനെക്കുറിച്ചു നമുക്ക് ആശങ്ക ഉണ്ടാവേണ്ടതാണ്.

നമ്മുടെ തെറ്റായ നയങ്ങള്‍  മൂലം മാല്ദീവ്   പോലും ഇന്ത്യക്കെതിരെ ശബ്ദമുയര്ത്തുന്നു.

 

 അമേരിക്കക്ക്  ഇവിടെ വൻ  പ്രാധാന്യമുണ്ട്. നയതന്ത്ര രംഗത്തെ വിവാദങ്ങൾ അനാവശ്യമായിരുന്നു. ഇൻഡോ-പസിഫിക്  തന്ത്രത്തിന് അമേരിക്ക ഉപകരിക്കും. അതു  കിഴക്കൻ മേഖലക്ക് നല്ലതാണ് അദ്ദേഹം തുടര്‍ന്നു: “കിഴക്ക് മലാക്ക കടലിടുക്ക് വരെയും പടിഞ്ഞാറ് പേര്ഷ്യൻ ഗൾഫ്‌ വരെയുയുള്ള മുന്നണികൾ നാം ഓര്ക്കണം.” 

 

വടക്ക് റഷ്യ ഒരു വിശ്വസ്ത സുഹൃത്തായിരുന്നു. അവര്ക്ക് ദക്ഷിണേഷ്യൻ  രാജ്യങ്ങളെ ഇന്ത്യയോടടുപ്പിക്കാൻ കഴിയുമായിരുന്നു. സമീപകാലത്ത് താജികിസ്ഥാൻ ചൈനക്കനുകൂലമായി നീങ്ങിക്കൊണ്ട്‌ ഇന്ത്യൻ കരാരുകൾ  നിരസിച്ചതിൽ  നിന്ന്  ഇന്ത്യ പലതും മനസ്സിലെക്കെണ്ടതുണ്ട്.

(സതീശന്‍ /സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *