മലയാളത്തിന്റെ സ്വന്തം കുട്ടിത്താരം എസ്തര്‍ തെലുങ്കിലേക്ക്

28-esther

കൊച്ചി മാര്‍ച്ച്‌ 3 (ഹി സ): മലയാളത്തിന്റെ സ്വന്തം കുട്ടിത്താരം എസ്തരിനു കൈനിറയെ പടങ്ങളാണ്. മലയാളത്തില്‍ ഹിറ്റ്‌ ചാര്‍ട്ടുകള്‍ തകര്‍ത്തു മുന്നേറുന്ന സിനിമ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍ വെങ്കിടേഷിന്റെ മകളായി മലയാളത്തില്‍ ചെയ്ത അതേ റോളിലാണ് എസ്തര്‍ എത്തുന്നത്‌. മോഹന്‍ലാലിന്‍റെ കഥാപാത്രമായി തെലുങ്കില്‍ വെങ്കിടേഷ് വെള്ളിത്തിരയിലെത്തുന്നു. മീന തന്നെയാണ് തെലുങ്കിലും നായിക. മലയാളത്തില്‍ ആശ ശരത് ചെയ്ത പോലീസോഫീസറിന്റെ റോള്‍ തെലുങ്കില്‍ ചെയ്യുനത് നാദിയ മോയ്തു ആണ്. വൈഡ് ആങ്കില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് പ്രോടക്ഷന്‍സു നിര്‍മ്മിക്കുന്ന സിനിമ നടനും സംവിധായകനുമായ ശ്രീപ്രിയ സംവിധാനം ചെയ്യുന്നു. അതിനിടയില്‍ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് കമലഹാസനെ നായകനാക്കി ജിത്തു ജോസഫ്‌ തന്നെ ചിത്ത്രമോരുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

Share Your Views

comments

Leave a Reply

Your email address will not be published. Required fields are marked *