മാവോയിസ്റ്റ് ആക്രമണം : ഛത്തിസ്‌ഗഡ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

രൈപുര്‍ 11 മാര്‍ച്ച് (ഹി സ): ഇരുനൂറോളം മാവോയിസ്റ്റുകള്‍ 20 ഓളം സുരക്ഷ സൈനികരെ വധിച്ചസംഭവത്തില്‍ ചതിസ് ഗഡ മുഖ്യമന്ത്രി രാമന്‍ സിംഗ്  അടിയന്തിര യോഗം വിളിച്ചു .ചീഫ് സെക്രെട്ടറി , എ സി എസ്, ഡി ജി പി എന്നിവരടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നു .  ചതിസ് ഗഡിലെ സുഖമാ ജില്ലയില്‍ ഇന്ന് വൈകിട്ടാണ് ഒരു കൂട്ടം മാവോയിസ്റ്റുകള്‍ സിആര്‍ പി എഫ് ജവാന്മാര്‍ക്ക് നേരെ വേദി വെച്ചത് . സംഭവത്തില്‍ 20 ജവാന്മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . സംഭവത്തില്‍ ഒരു സിവിലിയനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട് . സംഭവത്തില്‍ മാവോയിസ്റ്റുകള്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല എന്ന് ഐ ബി ഡി ഐ ജി ദിപാന്ശു കാബ്രാ പറഞ്ഞു .  അആക്രമാനത്തിന്റെ വ്യക്തമായ കാരണം അറിവായില്ല. ചതിസ്ഗഡ ആഭ്യന്തര മന്ത്രിയാണ് ആക്രമണ വിവരം  സ്ഥിരീകരിച്ചത് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു എന്ന് ഇപ്പോള്‍ ഒന്നും ഇതേ കുറിച്ച് പറയാനാകില്ല എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ശിണ്ടേ പറഞ്ഞു  . മരണ നിരക്ക് ഇനിയും ഉയര്ന്നെക്കാമെന്നു സൂചന

Add a Comment

Your email address will not be published. Required fields are marked *