ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തു

257_08_41_35_Nalini_neto_H@@IGHT_195_W@@IDTH_196

തിരുവനന്തപുരം 12 മാര്‍ച്ച്: ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയുടെ അദ്ധ്യക്ഷതയില്‍ കളക്റ്ററേറ്റില്‍ യോഗം ചേര്‍ന്നു. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനായി ലഭിച്ച അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ ആര്‍ ഒ) ശ്രദ്ധിക്കണം. വിവിധ നിയമസഭാമണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്താനായി പുതുതായി ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കിയതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ (എ ആര്‍ ഒ) അവരവരുടെ അധികാരപരിധിക്കുള്ളില്‍ വരുന്ന ഓരോ പോളിങ് ബൂത്തുകളും സന്ദര്‍ശിച്ച് വെള്ളം, വൈദ്യുതി, റാമ്പ് എന്നീ അടിസ്ഥാനസൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രശ്‌നബാധിതബൂത്തുകള്‍ ഏതൊക്കെയെന്നും ഏതെങ്കിലും ബൂത്തുകള്‍ തത് സ്ഥാനത്തുനിന്നു മാറ്റേണ്ടതുണ്ടോയെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഇവയുള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ട് മാര്‍ച്ച് 15നകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കഴിഞ്ഞ തവണ വോട്ടിങ് ശതമാനം കുറഞ്ഞ ബൂത്തുകളുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജനങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പ്രചാരണപ്രവര്‍ത്തണങ്ങള്‍ നടത്തണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. മരിച്ചുപോയവര്‍, സ്ഥലത്തില്ലാത്തവര്‍, നൂറുവയസ്സിനു മുകളിലുള്ളവര്‍ എന്നിവരെ സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി എ ആര്‍ ഒമാര്‍ വോട്ടര്‍പട്ടിക പരിശോധിക്കണമെന്ന് ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
പ്രശ്‌നബാധിതബൂത്തുകള്‍ മുന്‍കുട്ടികണ്ടെത്തി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. നിയമാനുസൃതമല്ലാത്ത ഫഌക്‌സ്‌ബോര്‍ഡുകള്‍ കണ്ടെത്തി എടുത്തുമാറ്റിയ ശേഷം വിവരം സബ്കളക്ടറിന് റിപ്പോര്‍ട്ട് ചെയ്യണം. ഉച്ചഭാഷിണികള്‍ക്കുള്ള പെര്‍മിറ്റ് പോലീസും വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് എ ആര്‍ ഒമാരും നല്‍കണം. ഇതിനായി ഏകീകൃതരൂപത്തിലുള്ള സ്റ്റിക്കറുകള്‍ തയ്യാറാക്കണം. എ ആര്‍ ഒമാരുടെ കയ്യൊപ്പ് ഇതില്‍ ഉണ്ടായിരിക്കണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. യോഗത്തില്‍ സബ്കളക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, ജില്ലയിലെ എ ആര്‍ ഒമാര്‍, ഇ ആര്‍ ഒമാര്‍, നോഡല്‍ ഓഫീസര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *