സി ബി ഐ ഡയരക്ടറേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍
തിരുവനന്തപുരം, 8 മാര്‍ച്ച് ( ഹി സാ ) : മലബാര്‍ സിമന്റ്സിലെ മുന്‍ ഉദ്യോഗസ്ഥന് വി ശശീന്ദ്രന്റെ കൊലപാതക കേസുമായി ബന്ധപെട്ടു ദില്ലിയിലെ സി ബി ഐ ഡയരക്ടറേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍. ഐ പി എസ് റാങ്കിലുള്ള ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കണം എന്നാവശ്യപെട്ടു ഈ മാസം 14 നാണ് സത്യാഗ്രഹം. മലബാര്‍ സിമന്റസിലെ അഴിമതി കേസുകളിലെയും ശശീന്ദ്രന്റെയും, മക്കളുടെയും കൊലപാതക കേസുകളിലെയും പ്രതികളായ വി എം രാധാകൃഷ്ണന് ഉള്പടെയുള്ളവരെ സംരക്ഷിക്കുന്നത് സി പി എമ്മിലെയും, കോണ്‍ഗ്രസ്സിലെയും ഉന്നത നേതാക്കളാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ജോയി കൈതാരത്ത് ആരോപിച്ചു. ദില്ലിയില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജും സ്വാമി അഗ്നിവേശ്, സി ആര് നീലകണ്ഠന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സമര സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.