ലാലു പ്രസാദിനെതിരായ കുംഭകോണ കേസുകള്‍ അവസാനിപ്പിക്കുന്നു ?

ദില്ലി 13 മാര്‍ച്ച് (ഹി സ): അപ്രതീക്ഷിതമായി ലാലുവിന്റെ കുംഭകോണ കേസുകള്‍ അവസാനിക്കുന്നു . കാലിതീറ്റ കുംഭകോണ കേസ് അടക്കം ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂന്നു കേസുകള്‍ അവസാനിപ്പിക്കാന്‍ സി ബി ഐ ഡയ]റക്ടര്‍ രഞ്ജിത്ത് സിന്‍ഹ നിര്‍ദ്ദേശം നല്‍കി . അദ്ദേഹത്തിനെതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ സിന്‍ഹ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസേക്യുഷന്‍ ഒ പി വര്‍മയ്ക്കും മറ്റു രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി . സിന്‍ഹയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ച് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. സി ബി ഐ ഡയ രക്ടരും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അറ്റോര്‍ണി ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ഈ കേസുകളില്‍ ഉള്ള എല്ലാ തെളിവുകളും സാധാരണ ജനജ്ഗല്‍ ആണ് നല്‍കിയിട്ടുള്ളത് .ഒരേ കുറ്റം തന്നെ ഒരു മനുഷ്യന്‍ വേറെ ഒരു കേസില്‍ പ്രയോഗിക്കും എന്ന് താന്‍ കരുതുന്നില്ല എന്നും എല്ലാ കേസിലും ഉള്ള തെളിവുകള്‍ സമാനമാണെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും സിന്‍ഹ പറഞ്ഞു. ഡി ഒ പിയുടെ അഭിപ്രായങ്ങളോട് സിന്‍ഹ വിയോജിപ്പ് പ്രകടിപ്പിച്ചു അതിനാല്‍ ഇക്കര്യം സോളിസിറ്റര്‍ ജനറലിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .മൂന്നു കേസിലും അദ്ദേഹത്തിനെതിരായി നല്‍കിയ തെളിവുകള്‍ ഒന്ന് തന്നെ ആണെന്നും സിന്‍ഹ ചൂണ്ടിക്കാട്ടുന്നു . കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച ഒരു കേസില്‍ ലാലു മുഖ്യമന്ത്രിയായിരിക്കുംപോള്‍ കുറ്റ വിമുക്തനായിട്ടുണ്ട് . ധുംകയില്‍ നിന്ന് അനധികൃതമായി പിന്വലിച്ച 3.13 കോടി രൂപയുടെ കേസിലും അദ്ദേഹത്തെ കുറ്റ വിമുക്തനാക്കാന്‍ സിന്‍ഹ ആവശ്യപ്പെടുന്നുണ്ട് .

Add a Comment

Your email address will not be published. Required fields are marked *