വെള്ളാപ്പള്ളിക്കെതിരായുള്ള സി ബി ഐ അന്വേഷണം ; ഹര്‍ജി പരിഗണിച്ചു
കൊച്ചി, 13 മാര്‍ച്ച് (ഹി സ): വെള്ളാപ്പള്ളി നടേശന് എസ് എന്‍ ഡി പി സെക്രട്ടറി പദവി ദുരുപയോഗം ചെയ്തു അനധികൃതമായി സ്വത്ത് സമ്പാദിച്ചതു സി ബി ഐ അന്വേഷണം ആവശ്യപെട് തുറവൂര്‍ സ്വദേശി സി.പി.വിജയന് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കെ.രാമകൃഷ്ണന് പരിഗണിച്ചു. എസ് എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്തിയാണ് സ്വത്ത് സമ്പാടിച്ചത് എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. വിജിലന്‍സ് വെള്ളാപ്പള്ളിക്കെതിരെ ഹര്ജിക്കാരന് ആരോപിക്കുന്ന്തുപോലെ തെളിവ് ഇല്ലെന്നു കോടതിയെ അറിയിച്ചു. കേസിലെ എതിര്‍കക്ഷിയായ വെള്ളാപ്പള്ളി ആരോപണങ്ങളെ എതിര്‍ത്തു കൊണ്ട് എതിര്സത്യാവാങ്ങ്മൂലം ഫയല്‍ ചെയ്തു. ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഹാജരാകാത്തതിനെ തുടര്‍ന്ന് ഹര്‍ജി 25 ലേക്ക് മാറ്റി.