Category: Kerala

അവയവദാനത്തിന് പിന്നിലെ തട്ടിപ്പിനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത് സത്യമോ?

നാല് മസ്തിഷ്‌ക മരണങ്ങളിലെ മാത്രം ലാഭം 248 ലക്ഷം രൂപ കേരളത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ നടന്ന നാലു മസ്തിഷ്‌ക മരണങ്ങളെക്കുറിച്ചും, ഇതിന്റെ തുടര്‍ച്ചയായി നടന്ന അവയവ കച്ചവടങ്ങളെക്കുറിച്ചും മൈമോ ലൈവ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളാണ് ഇവിടെ വെളിപ്പെടുത്തുന്നത്. കേരള മനസാക്ഷിയെ തന്നെ പിടിച്ചുലക്കുന്ന കച്ചവടമാണ് മസ്തിഷ്‌ക മരണങ്ങളുടെ പിറകില്‍ നടന്നിരിക്കുന്നത്. തികച്ചും ദാനമായി നല്‍കുന്ന അവയവങ്ങള്‍...

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കത്തെഴുതിവെച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: മുഖ്യമന്ത്രിക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കത്തുകള്‍ എഴുതിവച്ച ശേഷം സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് ആത്മഹത്യ ചെയ്തത്. മരുമകളെ നിരന്തരം ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലിസ് നടപടിയെടുക്കാന്‍ തയാറാകാത്തതില്‍ മനംനൊന്താണ് കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്തത്. മരുമകളെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത പരിസരവാസിയായ ഉണ്ണി എന്നയാള്‍ക്കെതിരെയാണ് കൃഷ്ണകുമാര്‍ തൃക്കുന്നപ്പുഴ പോലിസില്‍ പരാതി...

ഗുലാം അലിയുടെ സംഗീത വേദിക്ക് പുറത്ത് ശിവസേനയുടെ പ്രതിഷേധം

കോഴിക്കോട്: പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത സദസ് നടക്കുന്ന കോഴിക്കോട്ടെ വേദിക്ക് സമീപം ശിവസേനയുടെ പ്രതിഷേധം. ബാരിക്കേഡുകള്‍ തീര്‍ത്ത് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ശിവസേനാ അംഗങ്ങള്‍ മാത്രമാണ് നിലവില്‍ ഗുലാം അലിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് നടന്ന ഗുലാം അലിയുടെ സംഗീത സദസിന് എതിരെ ശിവസേന പ്രതിഷേധവുമായി എത്തിയിരുന്നു. ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങള്‍...

മാണിയെ കുറ്റവിമുക്തനാക്കുന്നത് മറ്റ് മന്ത്രിമാരെ രക്ഷിക്കാന്‍: ബിജു രമേശ്

തിരുവനന്തപുരം : ബാര്‍ കോഴക്കേസിലെ വസ്തുതകളെ വിജിലന്‍സ് അട്ടിമറിച്ചെന്നും കെ.എം മാണിയെ കുറ്റവിമുക്തനാക്കുന്നത് മറ്റ് മന്ത്രിമാരെ രക്ഷിക്കാനാണെന്നും ബാര്‍ ഉടമ ബിജു രമേശ്. കേസില്‍ മറ്റ് മന്ത്രിമാരും കുടുങ്ങും എന്നതിനാലാണ് തുടരന്വേഷണം തടയാന്‍ ശ്രമിക്കുന്നതെന്നും ബിജു ആരോപിച്ചു. ബാര്‍ ഉടമകള്‍ പിരിച്ചു നല്‍കിയ 25 കോടിയില്‍ നിന്നും ഒരുകോടി മാത്രമാണ് മാണിയ്ക്ക് നല്‍കിയതെന്നും ബാക്കി തുക മറ്റ്...