ഇടുക്കി: ലോക വനദിനാഘോഷത്തിന്റെ ഭാഗമായി അഴുത ബ്ലോക്ക് സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രകൃതിക്ക് താങ്ങായി ഒരു വൃക്ഷം എന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് വളപ്പില്‍ നടന്ന വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് നിര്‍വ്വഹിച്ചു. വൃക്ഷത്തൈ നടീലിന്റെ ഭാഗമായി വിവിധ ഇനങ്ങളിലുള്ള...
മണ്ണുത്തി : കേരളത്തിലെ കര്‍ഷകരുടെ പച്ചക്കറി ഉല്പന്നങ്ങള് 95 ശതമാനവും ഭക്ഷ്യയോഗ്യമെന്നു പരിശോധനാ ഫലം. കേരളത്തിലെ കൃഷിയിടങ്ങളില്‍നിന്നു നേരിട്ടു ശേഖരിച്ചു പരിശോധിച്ച പച്ചക്കറി സാംപിളുകളില്‍ 95ശതമാനവും `സേഫ് ടു ഈറ്റ് മാനദണ്ഡം നിലനിര്‍ത്തിയതായി വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നതായി കാര്‍ഷിക സര്‍വകലാശാല അറിയിച്ചു. 2014ജൂലൈ മുതല്‍ സെപ്റ്റംബര്‍...
കൊച്ചി: വനങ്ങള്‍ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ആശയം മുന്‍നിര്‍ത്തി കേരള വനം വകുപ്പ് സംഘടിപ്പിക്കുന്ന ഫോറസ്റ്റ് ഫോര്‍ എവര്‍ ബോധവത്ക്കരണ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം മാര്‍ച്ച് 21-ന് ഉച്ചയ്ക്ക് 12-ന് എറണാകുളം ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററില്‍ വനം-വന്യജീവി, പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. എസ്.ശര്‍മ്മ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ.കെ.വി തോമസ് എം.പി...
മൂന്നാര്‍: രാജ്യത്താദ്യമായി നിറവര്ണങ്ങളുമായി ആകാശത്ത് പാറിപ്പറക്കുന്ന ചിത്ര ശലഭങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് ചിത്രശലഭ കലണ്ടര്‍ തയ്യാറാക്കുന്നു. കേരളത്തിലെ ഏക മഴനിഴല്‍ പ്രദേശമായ ചിന്നാറില്‍ പാറി പറക്കുന്ന 156 ഇനം ശലഭങ്ങളാണ് സമഗ്ര പഠനത്തിന് വിധേയമാകുന്നത്. ചിന്നാര്‍ വനത്തില്‍ ഓരോ മാസവും തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ചിത്രശലഭ നീരീക്ഷകരായ വിദഗദ്ധര്‍ ചേര്‍ന്ന് നടത്തുന്ന പഠന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കലണ്ടര്‍ തയ്യാറാക്കുന്നത്....