Category: Business

25 വർഷത്തെ താഴ്‌ചയിൽ ചൈനയുടെ വളർച്ച

ബെയ്‌ജിംഗ്: ചൈനയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ 25 വർഷത്തിനിടെയിലെ ദയനീയ നിരക്കിലേക്ക് കൂപ്പുകുത്തി. 2015ൽ 6.9 ശതമാനമാണ് ചൈന വളർന്ന‌ത്. 2014ൽ വളർച്ചാ നിരക്ക് 7.3 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ അവസാന പാദമായ ഒക്‌ടോബർ – ഡിസംബറിൽ ചൈന 6.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈവർഷം ചൈന ഏഴ് ശതമാനം വളർച്ച നേടുമെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിലയിരുത്തൽ....

തൊഴിലെടുക്കാനോ?ഇന്ത്യക്കാർ വളരെ മോശം!

ന്യൂഡൽഹി: തൊഴിൽ ക്ഷമതയുടെ കാര്യത്തിൽ ഇന്ത്യക്കാർ ഏറെ പിന്നിലാണെന്ന് വേൾഡ് എക്കണോമിക് ഫോറം സംഘടിപ്പിച്ച പഠനത്തിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞവർഷം ഇന്ത്യയുടെ റാങ്ക് ഇക്കാര്യത്തിൽ 78 ആയിരുന്നു. ഇപ്പോഴത് 89ലേക്ക് ഇടിഞ്ഞു. യുവാക്കളെ കഴിവുകൾ മെച്ചപ്പെടുത്താനായി കേന്ദ്ര സർക്കാർ 'സ്‌കിൽ ഇന്ത്യ’ പോലുള്ള പദ്ധതികൾ നടപ്പാക്കവേ, തൊഴിൽ ക്ഷമതയിൽ ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞെന്ന പഠനം രാജ്യത്തിന് ഏറെ ക്ഷീണവുമായി....

ഹരി ഓം ബ്രാൻഡ് ടി.എം.ടി കമ്പികൾ വിപണിയിലേക്ക്

കൊച്ചി: ഭിലായിലെ ഹരി ഓം ബ്രാൻഡ് എപോക്‌സി ഷീൽഡ് ടി.എം.ടി കമ്പികൾ കേരള വിപണിയിലേക്ക്. ഇതോടനുബന്ധിച്ച്, കേരളത്തിലെ ഡീലർമാരുടെ ആദ്യ യോഗം കൊച്ചിയിൽ നടന്നു. കോൺക്രീറ്റ് തുരുമ്പു പിടിക്കുന്നതു തടയുന്നതിനുള്ള സാങ്കേതിക വിദ്യയിൽ രൂപപ്പെടുത്തിയ എപോക്‌സി ഷീൽഡ് ടി.എം.ടി കമ്പികൾ നിർമ്മാണ മേഖലയിലെ വിപ്ളവകരമായ നേട്ടമാണെന്ന് കമ്പനിയുടെ ഡയറക്‌ടർ സന്ദീപ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ സാങ്കേതിക...

‘ഇന്ദീവരം” നാളെ ഉദ്ഘാടനം ചെയ്യും

സ്‌റ്റാർട്ടപ്പുകൾക്കും ചെറു കമ്പനികൾക്കും ഇടമൊരുക്കി തുടക്കം കുറിച്ച തൃശൂർ ഇൻഫോപാർക്ക് വൻകിട കമ്പനികളെ വരവേൽക്കാൻ സജ്ജമായി. പ്രത്യേക സാമ്പത്തിക മേഖലാ (സെസ്) പദവിയോടെ പൂർത്തിയാക്കിയ ആദ്യ ബഹുനില മന്ദിരമായ 'ഇന്ദീവരം’ നാളെ ഉദ്ഘാടനം ചെയ്യും. കൊച്ചി ഇൻഫോപാർക്കിന്റെ കാമ്പസായി ദേശീയപാത 47ൽ കൊരട്ടിയിലാണ് തൃശൂർ പാർക്ക്. വൈഗ ത്രെഡ്സിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്ത് 2009ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്....