Category: Culture

അഖില്‍ ശര്‍മയ്ക്ക് ഫോളിയോ പുരസ്കാരം

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ എഴുത്തുകാരന്‍ അഖില്‍ ശര്‍മയുടെ `ഫാമിലി ലൈഫ്‌ എന്ന നോവലിന്‌ ബ്രിട്ടനിലെ ഫോളിയോ പുരസ്‌കാരം സമ്മാനിച്ചു. സമുന്നത സാഹിത്യ പുരസ്‌കാരമെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ബുക്കറിന്‌ ഒട്ടേറെ പോരായ്‌മകളുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബദല്‍ ബഹുമതിയാണിത്‌. 40,000 പൗണ്ടാണ്‌ (ഏകദേശം 37 ലക്ഷം രൂപ) അവാര്‍ഡ്‌ തുക. ദില്ലിയിലാണ്‌ അഖില്‍ ശര്‍മ (43) ജനിച്ചത്‌....

ഗുരുദര്ശ‍ന അവാര്ഡ് മന്ത്രി അടൂര്‍ പ്രകാശിന്‌

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മ മതാതീത ആത്മീയ പ്രചാരണ സഭയുടെ ഈ വര്‍ഷത്തെ ഗുരുദര്‍ശന അവാര്‍ഡിന്‌ മന്ത്രി അടൂര്‍ പ്രകാശും ശ്രീനാരായണ മതാതീത അവാര്‍ഡിന്‌ യു.എ.ഇ മഹാനി ഗ്രൂപ്പ്‌ എം.ഡി ചിറയിന്‍കീഴ്‌ ജെസിം മഹാനിയും അര്‍ഹരായി. തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മാസ്‌കറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ശാശ്വതീകാനനയുടെ 65ാമത്‌ ജയന്തിസമ്മേളന ചടങ്ങില്‍ മന്ത്രി എം.കെ മുനീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന്‌...

താളമഹോത്സവം

തിരുവനന്തപുരം ; കേരളീയ വാദ്യകലാരൂപങ്ങള്‍ കോര്‍ത്തിണക്കി വൈലോപ്പിളളി സംസ്‌കൃതി ഭവന്‍ മാര്‍ച്ച് 13, 14, 15 തീയതികളില്‍ താളമഹോത്സവം സംഘടിപ്പിക്കും. കേരളത്തിലെ പ്രമുഖ വാദ്യകലാരൂപങ്ങളുടെ അവതരണം,വാദ്യകലയുമായി ബന്ധപ്പെട്ട സെമിനാറുകള്‍, പൊതുജനങ്ങള്‍ക്കുളള ബോധവത്കരണ ക്ലാസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ചെണ്ടമേളം,മാപ്പിളപ്പാട്ടുകള്‍, തിടമ്പ്‌നൃത്തം,മുളംചെണ്ടയിലെ സംഗീതം, പഞ്ചാരി പഞ്ചവാദ്യം, വേള്‍വിന്റ് ആന്‍ഡ് തണ്ടര്‍, ഈടുംകൂറും, ഉടുക്കുകൊട്ട് പാട്ട്, തായമ്പക തുടങ്ങിയവ അവതരിപ്പിക്കും. ഡെലിഗേറ്റായി...

കൊച്ചി രാജ്യാന്തര ഹൃസ്വചിത്രമേളയ്ക്ക്നാളെ രാജേന്ദ്രമൈതാനിയില്‍ തിരി തെളിയും

കൊച്ചി: ഒന്നാമത് കൊച്ചി രാജ്യാന്തര ഹൃസ്വചിത്ര മേള (കിസ്ഫി)യ്ക്ക് നാളെ എറണാകുളം രാജേന്ദ്രമൈതാനിയില്‍ തിരിതെളിയുമെന്ന് കിസ്ഫി ചെയര്‍മാന്‍ ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാലും കോ-ചെയര്‍മാന്‍ ജില്ല കളകടര്‍ എം.ജി.രാജമാണിക്യവും അറിയിച്ചു.മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹൃസ്വചിത്രോല്‍സവത്തില്‍ പൊതു, വിദ്യാര്‍ഥി, കൊങ്കണി വിഭാഗങ്ങളിലായി മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നായുള്ള 142 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഈ...