പൊട്ടകിണറ്റില്‍ കണ്ടെത്തിയ പഞ്ചലോഹ വിഗ്രഹങ്ങള്‍ തഞ്ചാവൂരിലേത്

മലയന്‍കീഴ് 17 മാര്‍ച്ച്‌ (ഹി സ): മലയന്‍കീഴില്‍ പൊട്ടകിണറ്റില്‍ കണ്ടെത്തിയ വിഗ്രഹങ്ങള്‍തഞ്ചാവൂരിലെതെന്നു നിഗമനം. ഈ വിഗ്രഹങ്ങള്‍ ശ്രീബുദ്ധന്‍റെ കാലഘട്ടത്തിലെ മാതൃകയില്‍ ഉള്ളതാണെന്ന് വിലയിരുത്തല്‍. അതിനാല്‍ വിഗ്രഹങ്ങള്‍ക്ക് കോടികള്‍ വിലവരുമെന്ന നിഗമനത്തിലാണ് പോലീസ്. മലയന്‍കീഴു ബ്ലോക്ക് നട ഭാസ്ക്കരന്‍ നാടാരുടെ വീട്ടിലെ പൊട്ടകിണറ്റില്‍ നിന്നുമാണ് ഗണപതിയുടെയും മുരുകന്റെയും നൂറ്റാണ്ടുകള്‍ പഴാക്കമുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. 18 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കിണര്‍ കൃഷി ആവശ്യങ്ങള്‍ക്കായി വൃത്തിയാക്കവേ ആണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.

ഗണപതി വിഗ്രഹത്തിനു 14.130 കിലോ തൂകവും ഒന്നര അടി പൊക്കവും ഉണ്ട്. മുരുകവിഗ്രഹത്തിനു 15.865 കിലോ തൂകവും രണ്ട് അടി പൊക്കവും ഉണ്ട്. മറ്റൊരു വിഗ്രഹത്തിന്റെ പ്രഭാ വളയവും മുരുകവിഗ്രഹത്തിന്റെ വേലും വിഗ്രഹങ്ങള്‍ക്കൊപ്പം കിട്ടിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും മോഷ്ടിച്ച വിഗ്രഹങ്ങള്‍ ആകാം ഇതെന്ന് മലയന്‍കീഴു എസ് ഐ റിയാസ് പറഞ്ഞു. അതേസമയം, ഈ പ്രദേശത്ത് പണ്ട് ഒരു ക്ഷേത്രം നശിപ്പിക്കപെട്ടതായും അതിലുള്ള വിഗ്രഹമാകാം ഇതെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.വിഗ്രഹങ്ങളുടെ പഴക്കവും വിലയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുരാവസ്തു അധികൃതരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.

 

(രാഗി/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *