എ പി അബ്ദുള്ള കുട്ടിയെ കണ്ണൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂര്‍ മാര്‍ച്ച്‌ 12 (ഹി സ ): കണ്ണൂരില്‍ സ്വകാര്യ ഹോട്ടലില്‍ പാര്‍ട്ടി ചര്ച്ചയ്ക്കെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ സ്വകാര്യ ഹോട്ടലൈന് മുന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കൂടെയുണ്ടായിരുന്ന സണ്ണി ജോസഫ് എം എല്‍ എ യ്ക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. സരിത എസ് നായര്‍ നല്‍കിയ പരാതിയില്‍ അബ്ദുള്ള കുട്ടിയുടെ നേരെ നടപടിയെടുക്കണം, അബ്ദുള്ള കുട്ടി രാജി വയ്ക്കണം എന്നിവ ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ അദ്ധേഹത്തെ തടഞ്ഞത്. കണ്ണൂരില്‍ രാവിലെ യു ഡി എഫ് യോഗത്തിനു ശേഷം ഹോട്ടലില്‍ ചര്ച്ചക്കെത്തിയ അബ്ദുല്ലക്കുട്ടി ഹോട്റെലിനു പുറത്തേക്കു പോകാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബലമായി തടയുകയും ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹോറെലിനു മുന്നില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ 12 ഓളം ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അതെ സമയം ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നു എന്നാരോപിച്ച് സ്ഥലത്തുണ്ടായിരുന്ന കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനു നേരെ പ്രതിഷെധവുമായെത്തി.

Add a Comment

Your email address will not be published. Required fields are marked *