ആന്ധ്രയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ജയറാം രമേഷിന്റെ ഒറ്റയാള്‍ ശ്രമം

ഹൈദ്രബാദ്  മാര്‍ച്ച്‌ 10   (ഹി സ):

ആന്ധ്ര വിഭജനത്തിനു പാര്‍ലിമെന്റിന്റെ അനുമതി ലഭിച്ചതിനുശേഷം തെലങ്കാനായിലും സീമാന്ധ്രായിലും കോണ്‍ഗ്രസ്‌ ഹൈക്കമ്മാണ്ട് അങ്ങേയറ്റം പ്രതികൂലമായ അവസ്ഥയില്‍ കുങ്ങിക്കിടക്കുകയാണ്. സംസ്ഥാനപദവി കൊടുക്കുന്നത് വഴി തെലങ്കാനാ മേഖലയിലും പ്രത്യേക പദവി കൊടുക്കുന്നത് വഴി സീമാന്ദ്രയിലും വോട്ട് തൂത്തുവാരാമെന്ന കണക്കുകൂട്ട ലായിരുന്നു പാര്‍ട്ടി ഹൈകമ്മാണ്ടിനു ഉണ്ടായിരുന്നത്.

പാര്‍ലിമെന്റില്‍ ബില്‍ പാസ്സായാലുടനെ തെലങ്കാനായിലെ പ്രാദേശിക പാര്‍ട്ടിയായ തെലങ്കാനാ രാഷ്ട്ര സമിതി (ടിആര്‍എസ്)  മുന്‍ വാഗ്ദാനപ്രകാരം കോണ്‍ഗ്രസില്‍ ലയിക്കുമെന്നാണ് കോണ്‍ഗ്രസ്‌ പ്രതീക്ഷിച്ചതു. ഇത്തരത്തിലുള്ള സൂചനകള്‍ സോണിയ ഗാന്ധി, ദിഗ്വിജയ സിംഗ്, അഹമെദ് പട്ടേല്‍ എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവു നല്കുകയുമുണ്ടായി.

എന്നാല്‍ ഹൈദ്രബാദില്‍ എത്തിയപ്പോഴാണ് തന്റെ പാര്‍ട്ടി കാഡറുകള്‍ ലയനത്തിന്നെതിരാനെന്നു റാവു മനസ്സിലാകിയത്. അതോടെ ടിആര്‍എസ് പ്രത്യേക പാര്‍ട്ടിയായി തുടരുമെന്ന് റാവു പ്രഖ്യാപിച്ചു. ഒരു സഖ്യത്തിന്റെ കാര്യത്തില്‍ പോലും അദ്ദേഹം മനസ്സ് തുറന്നില്ല. സഖ്യ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അഞ്ചംഗ സമിതി നിലനിര്‍ത്തി കൊണ്ട് കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കിയെന്ന് മാത്രം.

ആന്ധ്രയുടെ സംഘടന ചുമതലയുള്ള ദിഗ്വിജയ് സിംഗ് ദില്ലിയില്‍ തന്നെ തങ്ങി. ടിആര്‍എസ് സെക്രട്ടറി ജനറല്‍ ഡോകടര്‍ കെ. കേശവ റാവു കോണ്‍ഗ്രസ്‌ നേതാക്കളുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും സഖ്യത്തെ ക്കുറിച്ച് പ്രതീക്ഷയുണ്ട് എന്നും  പറഞ്ഞുകൊണ്ടിരുന്നു എന്നല്ലാതെ ഈ കാര്യത്തില്‍ സിംഗ് പ്രത്യേകിച്ച് ഒന്നും ചെയ്തില്ല.

മറിച്ചു സീമാന്ധ്രയില്‍ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ടു സ്വന്തം പാര്‍ട്ടി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. പല മുന്‍ മന്ത്രിമാരും എംഎല്‍എമാരും ടിഡിപിയില്‍ ചേര്‍ന്ന് കൊണ്ടിരിക്കുന്നു. അങ്ങിനെ കോണ്‍ഗ്രസ്‌ അവിടെ തുടച്ചുനീക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിഭജനം നടപ്പിലാക്കാന്‍ നടപടി എടുത്തതിന്റെ ഫലമായുള്ള ജനരോഷം നേരിടാന്‍ വയ്യാതെ കോണ്‍ഗ്രസ്‌ നേതൃത്വം വലയുന്നു.

കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളും മാധ്യമങ്ങലുമായി നിരന്തര സമ്പര്‍ക്കത്തിലാണ്; പക്ഷെ, മേഖലയിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് കൊണ്ടുത്ത വാഗ്ദാനം നടപ്പിലാക്കാനുള്ള ഒരു നടപടിയും അവര്‍ തുടങ്ങി വെക്കുന്നില്ല. എന്നാല്‍, കഷ്ടപ്പെട്ടു  തെലങ്കാനാ ബില്‍ പാസ്സായത്തിനു ശേഷവും രണ്ടു മേഖലയിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് കോണ്‍ഗ്രസ്‌ നേതാക്കളെ വിഷമിപ്പിക്കുന്നു.

ഇപ്പോഴത്തെ അവസ്ത്തയില്‍ കേന്ദ്ര നഗര വികസന മന്ത്രി ജയറാം രമേശ്‌ മാത്രമാണ് സംസ്ഥാനത്തെ മുഖ്യ നഗരങ്ങളില്‍ കഷ്ടപ്പെട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.  കര്‍ണ്ണാടകക്കാരനാനെങ്കിലും അയല്സംസ്ഥാനമായ ആന്ധ്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹമാന് തെലങ്കാനാ ബില്ലിന്റെ കരടു തയ്യാറാക്കിയത്.

കഴിഞ്ഞ ആഴ്ച അദ്ദേഹം വെങ്കടെശ്വര ക്ഷേത്രദര്‍ശനം നടത്തിയതിനു ശേഷം തിരുപ്പതിയില്‍ നിന്നും യാത്രയായി. നേരെ എത്തിയത് ഹൈദ്രാബാദിലെ ഗാന്ധി ഭവനില്‍. അവിടെ നടത്തിയ പത്രസമ്മേലനത്തില്‍ അദ്ദേഹം രണ്ടു മേഖലയിലെയും ജനങള്‍ക്ക് ഉറപ്പുകള്‍ നല്‍കി. ലയന നിര്‍ദേശത്തിന്നെതിരേയുള്ള ടിആര്‍എസ്  തീരുമാനങ്ങളെ അദ്ദേഹം നിശിത മായി ആക്രമിച്ചു. കൂടാതെ ടിആര്‍എസ്സിനെ തെരഞ്ഞെടുത്താല്‍ അത് വഴി “പാവപ്പെട്ടവരെ അടിച്ചമര്ത്തുന്ന ഭൂപ്രഭുക്കന്മാരുടെ ഭരണ”മായിരിക്കും ഉണ്ടാവുക എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ടിആര്‍എസ്സിനോടുള്ള അദ്ധേഹത്തിന്റെ കടുത്ത നീക്കം മേഖലയിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് ധൈര്യം പകര്‍ന്നിരിക്കുന്നു. അവര്‍ ടിആര്‍എസ്സുമായുള്ള സഖ്യത്തിന്നെതിരെ തുറന്നു പ്രസംഗിക്കുന്നു. പുതുതായി രൂപീകരിച്ച തെലങ്കാനയില്‍ കോണ്‍ഗ്രെസ്സിനു ഒറ്റക്ക് മത്സരിച്ചു ജയിക്കാനാകും എന്നും അവര്‍ പ്രഖ്യാപിക്കുന്നു. സീമാന്ധ്രയില്‍ അദ്ദേഹം പ്രധാന നഗരങ്ങളായ വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂര്‍ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തി. അവിടെ പ്രാദേശികമായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തു. മേഖലക്ക് “പ്രത്യേക പദവി” നല്‍കിയതു കോണ്‍ഗ്രസ്‌ ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം എല്ലാ ശ്രമങ്ങളും ചെയ്തു. ഇതേ വരെയും അത്തരം പദവി മലയോര പ്രദേശങ്ങള്‍ക്ക് മാത്രമേ കൊടുത്തിട്ടുള്ളൂ. ആ പദവി കിട്ടുന്ന ആദ്യത്തെ സമതല പ്രദേശം ആന്ധ്രയാണ്. തെലങ്കാനയില്‍ രമേശ്‌ വാറങ്കലും തെലങ്കാന സമരത്തിന്റെ സിരാകേന്ദ്രമായ കരീമ്നഗരിലും പോയി. പുതിയ  സംസ്ഥാനത്തു കോണ്‍ഗ്രസിന്‌ മാത്രമേ ജനങളുടെ ആശയാഭിലഷങ്ങള്‍ നിരവേറ്റാനാകൂ എന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. പുതിയ സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ദളിത്  സമുദായത്തില്‍ നിന്നായിരിക്കും എന്ന വാഗ്ദാനത്തില്‍ നിന്നു പിന്നോട്ടു പോയ ടിആര്‍ എസ്സിനെ അദ്ദേഹം പരിഹസിച്ചു.  വരുന്ന പൊതു തെരെഞ്ഞുടുപ്പില്‍ അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി ദളിത്‌ തന്നെയായിരിക്കും എന്ന് അദ്ദേഹം ഉറപ്പു നല്‍കി.വോട്ടെര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി “ചെവെള്ള പ്രാണഹിത” ജലസേചന പദ്ധതിക്ക് ദേശീയ പദവി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിനെ ആന്ധ്രയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഈ ഒറ്റയാല്‍ നീക്കം തെരേഞ്ഞെടുപ്പ് രംഗത്ത്‌ എത്രത്തോളം ഫലം ചെയ്യും എന്ന് കണ്ടറിയണം.

Add a Comment

Your email address will not be published. Required fields are marked *