ആന്‍ഡമാനില്‍ ശക്തമായ ഭൂകമ്പം

പോര്‍ട്ട്‌ബ്ലെയര്‍, 15 മാര്‍ച്ച്‌ (ഹി സ): ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ ഭൂചലനം. ഇന്നലെ രാതി 7.38 നാണ് റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആന്‍ഡമാന്‍ നിക്കോബാറിന്റെ തെക്ക് കിഴാക്കാന്‍ തീരത്ത് നിന്നും 111 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആദ്യച്ചലനതിനു പിന്നാലെ തുടര്‍ ചലനനങ്ങളും അനുഭവപ്പെട്ടതയും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Add a Comment

Your email address will not be published. Required fields are marked *