മലക്കം മറിഞ്ഞ് അമേരിക്ക : ദേവയാനിക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ്
വാഷിങ്ടണ്‍ 15 മാര്‍ച്ച് (ഹി സ): ദേവയാനി വിഷയത്തില്‍ അമേരിക്ക മലക്കം മറിയുന്നു . ന്യൂയോര്‍ക്കിലെ കോടതി കുറ്റക്കാരിയല്ലെന്നു കണ്ടെത്തി, ദിവസം ഒന്നുതികയുന്നതിനുമുമ്പേ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയ്ക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ്.ദേവയാനിയെ കോടതി വെറുതെ വിട്ടതിനു പിന്നാലെ പ്രോസിക്യൂഷന് അവര്‍ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു .ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരിയുടെ വിസയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതാണ് ദേവയാനിക്കെതിരായ പ്രോസിക്യൂഷന് കുറ്റം. ദേവയാനിക്കെതിരെ ആദ്യം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ഐക്യരാക്ഷ്ട്ര സഭയുടെ ഓഫീസിലേക്ക് ദേവയാനിയെ മാറ്റിയിരുന്നു. ഇതിനാലാണ് ദേവയാനിക്കെതിരായ കുറ്റപത്രത്തില്‍ നിന്നും അവര്‍ ആദ്യം ഒഴിവായത്. 21 പേജുള്ള കുറ്റപത്രത്തില്‍ മനപ്പൂര്‍വം ആണ്ദേ വയാനി ജോലിക്കാരിയുടെ വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി നല്‍കിയതെന്നു പറയുന്നു. ഇന്ത്യയും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ തോതിലുള്ള അകല്‍ച്ചയാണ് ദേവയാനി വിഷയത്തില്‍ ഉണ്ടായത് . തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ് ദേവയാനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്.. അറസ്റ്റ് വാറന്റ് വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് ദേവയാനിയുടെ അഭിഭാഷകനായ ദാനീയേല്‍ അര്‍ഷാക്ക് ഇ-മെയിലൂടെ പ്രതികരിച്ചത്. അറസ്റ്റ് വാറന്റിന്മേലുള്ള ഇന്ത്യയുടെ പ്രതികരണം ഇന്നു തന്നെ വന്നേക്കും.