അമേരിക്കന്‍ കോടതി ദേവയാനിയെ കുറ്റവിമുക്തയാക്കി
ന്യൂ യോര്‍ക്ക്: വിസതട്ടിപ്പ് ആരോപണത്തില്‍ അമേരിക്കയില്‍ അറസ്റ്റ്ചെയ്യപ്പെടുകയും പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുന്നതിനു നിര്‍ബന്ധിതയാവുകയും ചെയ്ത നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗടെ കുറ്റക്കാരിയല്ല എന്ന് അമേരിക്കന്‍ കോടതി വിധിച്ചു.ദേവയാനിക്ക് നയതത്ര പരിരക്ഷ ഇല്ല എന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ വാദം തള്ളിയക്കൊണ്ട് ദേവയാനി ഖോബ്രഗടെക്ക് പൂര്‍ണമായി നയതന്ത്ര പരിരക്ഷ ഉണ്ടു് എന്നതില്‍ “തര്‍ക്കമില്ല” എന്ന് അമേരിക്കന്‍ ജില്ല ജഡ്ജി ഷിറശിണ്ട്ളിന് തന്റെ14പേജുള്ള വിധിന്യായത്തില്‍ നിരീക്ഷിച്ചു. മാത്രമല്ല ജനുവരി 8 ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴും ദേവയാനിക്ക് പൂര്‍ണ നയതത്ര പരിരക്ഷ ഉണ്ടായിരുന്നതായി ജഡ്ജി കൂട്ടിച്ചേര്‍ത്തു.