ആം ആദ്മിയില്‍ ആഭ്യന്തര കലഹം !

ദില്ലി 12 മാര്‍ച്ച് (ഹി സ): ആം ആദ്മി പാര്‍ട്ടി ഉപരോധത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക് . ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ പുറത്തുവന്ന പാര്‍ട്ടിക്കുള്ളിലെ പോര് പര്സ്യമയത്തോടെ ആം ആദ്മി ഇപ്പോള്‍ പ്രതിരോധത്തിലാണ്.

ആം ആദ്മിയിലെ വിവാദ നേതാക്കളില്‍ ഒരാള്‍ ആയ കുമാര്‍ ബിശ്വാസ് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും എന്ന് റിപ്പോര്‍ട്ട്. കുമാര്‍ ബിശ്വാസിനെ കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരത്തിനിറക്കാന്‍ എ എ പി തീരുമാനിക്കുകയും അദ്ദേഹം അമേഠിയില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഷാസിയ ഇല്മിയെ കൊണ്ഗ്രെസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മത്സരത്തിനു ഇറക്കുമെന്ന് എ എ പി അറിയിച്ചിരുന്നു. ഷാസിയ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തില്ല . താന്‍ സോണിയക്കെതിരെ മത്സരിക്കുന്നില്ല എന്ന് അവര്‍ ട്വിട്ടരില്‍ വ്യക്തമാക്കുകയും ചെയ്തു . തനിക്ക് ഫരൂഖബാടിലെയോ ദില്ലിയിലെയോ സീറ്റ് വേണമെന്നാണ് ഷാസിയയുടെ ആവശ്യം . ഫരൂഖാബാടില്‍ സല്‍മാന്‍ ഖുര്‍ഷിദ് ആണ് കൊണ്ഗ്രെസ് സ്ഥാനാര്‍ഥി . ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇല്മി ആര്‍ കെ പുറത്തു നിന്നുമാണ് മത്സരിച്ചത് .

Add a Comment

Your email address will not be published. Required fields are marked *