പൊതുജനത്തെ ദ്രോഹിച്ച് ആം ആദ്മി പാര്ട്ടി

257_01_28_16_kejariwal_H@@IGHT_205_W@@IDTH_246

മുംബൈ; സാധാരണക്കാരന്റെ രക്ഷകനെന്ന് സ്വയം വിശേഷിപ്പിച്ചു മുന്നേറുന്ന ആം ആദ്മി പാര്‍ട്ടി പൊതുജനത്തെ ശിക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. മുംബൈ മഹാനഗരത്തില്‍ ദശലക്ഷക്കണക്കിന് പോതുജനങ്ങള്‍ യാത്രക്കായി നിത്യേന ആശ്രയിക്കുന്ന ലോക്കല്‍ തീവണ്ടി സര്‍വീസ് താറുമാറാക്കികൊണ്ടാണു ഇന്ന് ദില്ലി മുന്‍ മുഖ്യമന്തി അരവിന്ദ് കേജരിവാലിന്റെ ആം ആദ്മി സഖാക്കള്‍ ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചടക്കിയിരിക്കുന്നത്.

സ്വന്തം പാര്‍ട്ടിയുടെ പൊതുജന സമ്മതി നേരിട്ട് അളക്കാന്‍ തീരുമാനിച്ചു കേജരിവാള്‍ മുംബൈയിലെ അന്ധേരി നിന്ന് തീവണ്ടി യാത്ര ആരംഭിച്ചതോടു കൂടിയാണ് കുഴപ്പങ്ങളുടെ തുടക്കം. ആം ആദ്മി സഖാക്കളുടെ ആവേശം തീവണ്ടിക്കുള്ളില്‍ നിറഞ്ഞു തുളുമ്പാന്‍ തുടങ്ങിയത്ടെ സാധാരണക്കാരന്റെ യാത്ര കഷ്ടത്തിലായി.

ഒടുവില്‍ തീവണ്ടി ലക്ഷ്യസ്ഥാനം ആയ ചര്ച്ച് ഗേറ്റ് സ്റ്റേഷനില്‍ എത്തിയതോടെരംഗം ആകെകൊഴുത്തു. ആം ആദ്മി സഖാക്കളും അവരുടെ നേതാവും പിന്നെ അവിടത്തെ ഉശിരന്‍ രംഗങ്ങള്‍ ഒപ്പിയെടുക്കാന്‍ എത്തിയ മാധ്യമ സംഘവും ചേര്‍ന്ന് ചര്ച്ച് ഗേറ്റ് സ്റ്റേഷന്‍ ഒരു പൂരപ്പറമ്പാക്കി. സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിക്റ്റെക്ടെര്‍ ഉള്‍ക്പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ആം ആദ്മി യുടെ ആഘോഷ തിമിര്‍പ്പില്‍ തകര്‍ന്നടിഞ്ഞു. റെയില്‍വേയുടെ സുരക്ഷാ ഭടന്മാര്‍ നോക്കി നില്‍ക്കെ യാണ് ഈ ആം ആദ്മി താണ്ടവം.

രാജ്യസുരക്ഷയും പൊതുമുതല്‍ സംരക്ഷണവും പൊതുജന ക്ഷേമവും ജീവിത ലക്ഷ്യമായി ദൃശ്യ മാധ്യമങ്ങള്‍ വഴി ഇടയ്ക്കിടെ പ്രഖ്യപിക്കാറുള്ള  കേജരിവാള്‍ തന്റെ ആം ആദ്മി പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ക്കെതിരെ ഇതുവരെ ഒന്നുരിയാടുകപോലും ഉണ്ടായില്ല എന്നതും സത്യം.

Add a Comment

Your email address will not be published. Required fields are marked *