അഫ്ഗാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം സ്ഫോടനം; ചാവേര്‍ കൊല്ലപെട്ടു

കാബൂള്‍, 13 മാര്‍ച്ച്‌ (ഹി സ): അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം സ്ഫോടനം നടത്താന്‍ എത്തിയതെന്നു കരുതുന്ന ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊലപെടുത്തി. പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് കോണ്‍സുലെറ്റിന്‍റെ ഗേറ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തീവ്രവാദിയെ ഉദ്യോഗസ്ഥര്‍ വെടിവച്ചത്.സംഭവസ്ഥലത്ത് വച്ച് തന്നെ തീവ്രവാദി കൊല്ലപെട്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ഒലോപ്പിച്ചു വച്ചിരുന്ന ബോംബുകള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ബോംബ്‌ സ്ക്വാഡ് , ബോംബ്‌ നിര്‍വീര്യമാക്കി. പിന്നീടാണ് മൃതദേഹം മാറ്റിയത് എന്ന് പോലീസ് മേധാവി വ്യക്തമാക്കി.

Add a Comment

Your email address will not be published. Required fields are marked *