വിമാനം കാണാതായതില്‍ പൈലറ്റിനു പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു
കോലാലംപൂര്‍, 17 മാര്‍ച്ച് (ഹി സ): മലേഷ്യന്‍ വിമാനം MH 370 കാണാതായതിനു പിന്നില്‍ പൈലറ്റ്മാരുടെ പങ്കു സംബന്ധിച്ച സംശയത്തിനു ബലം കൂടുന്നു. വിമാനത്തിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ ഒന്ന് തകരാരിലായത്തിനു ശേഷവും കുഴപ്പമൊന്നുമില്ലെന്നു പൈലറ്റ് കണ്ട്രോള് റൂമില്‍ അറിയിച്ചെന്ന് വ്യക്തമായതോടെയാണ് സംശയം ബലപ്പെട്ടത്. കണ്ട്രോള് റൂമുമായുള്ള ആശയവിനിമയ ബന്ധത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഉടന്‍ തന്നെ പൈലറ്റു മുന്നറിയിപ്പ് നല്‍കും . എന്നാല്‍ കാണാതായ വിമാനത്തിലെ പൈലട്ടുമാരില് നിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടായില്ല എന്നുമാത്രമല്ല, വാര്‍ത്താവിനിമയ ബന്ധത്തിന് തകരാര്‍ സംഭവിച്ചതിനു ശേഷവും ഒരു കുഴപ്പവുമില്ല, ഗുഡ്നൈറ്റ് എന്നാണ് കോക്പിറ്റില്‍ നിന്നും ലഭിച്ച അവസാന സന്ദേശവും. തുടര്‍ന്ന് പതിനാലു മിനിട്ടിനു ശേഷം വിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ റഡാറിന് ലഭ്യമാക്കുന്ന ട്രാന്സ്പോണ്ടരും ഓഫ് ചെയ്തു ഇതോടെയാണ് പൈലറ്റിനും സഹപൈലറ്റിനും വിമാനം കാണാതായതിനു പിന്നില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്.ആഴ്ച മുന്‍പാണ് 227 യാത്രക്കാരും 12 ജീവനക്കാരുമായി ചൈനയിലേക്ക് പറന്ന ലേഷ്യന്‍ വിമാനം കാണാതായത്.
(രാഗി/സുരേഷ്)