വിമാനം റാഞ്ചിയാതാവാം എന്ന് മലേഷ്യ; കരയിലും തെരച്ചില്‍ നടത്തും
എസ് കെ വിശറി
കഴിഞ്ഞ ആഴ്ച യാത്രക്കിടെ കാണാതായ മലേഷ്യന്‍ മലേഷ്യന്‍ വിമാനത്തിനുവേണ്ടി കരയിലേക്ക് അന്വേഷണം വ്യാപിക്കുന്നു.
ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ കടലില്‍ തെരച്ചില്‍ നടത്തിയിട്ടും യത്രക്കിടയില്‍ പൊടുന്നനെ അപ്രത്യക്ഷമായ വിമാനത്തെ കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ കരയിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി മലേഷ്യന്‍ അന്വേഷണ സംഘം. ഉപഗ്രഹങ്ങള്‍ നല്കുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തില്‍ വിമാനം കരയിലാകാന് സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഈ മാസം എട്ടാംതീയതി അര്‍ദ്ധരാത്രി 12.30 ന് 227 യാത്രക്കാരെയും 12 ജോലിക്കാരെയും വഹിച്ചുകൊണ്ട് മലേഷ്യന്‍ തലസ്ഥാനമായ കൊലാ ലംപൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നു പൊങ്ങിയ MH370 ബോയിംഗ് 777-200ER വിമാനം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പൊടുന്നനെ വ്യോമ നിരിക്ഷണ വലയത്തില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.
സംഭവദിവസം രാത്രി 1.30 ന് ഒരല്പം മുന്‍പ് തായ് ലന്‍ഡ് കടലിടുക്കിന് ഏതാണ്ട് 35,000 മുകളില്‍ എത്തിയപ്പോഴാണ് അവസാനമായി മലേഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനം സന്ദേശം കൈമാറിയത് എന്ന് അധികൃതര്ര് പറയന്നു. “അതുവരെ വിമാനത്തില്‍ യാതൊരു വിധ കുഴപ്പങ്ങളും ഉള്ളതായി വിവരം ലഭിച്ചിരുന്നില്ല. എല്ലാം ശുഭം. ശുഭരാത്രി എന്ന് ഓര് പൈലറ്റ് പറഞ്ഞതാണ് വിമാത്തില്‍ നിന്ന് ലഭിച്ച അവസാന സന്ദേശം” എന്ന് ഒരു ഉന്നത അധികാരി സൂചിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സംഭാഷണത്തിന് ശേഷം വിമാനത്തിന്റെ നിയന്ത്രണം വിയത്നാം എ ടി സി ക്ക് കൈമാറുന്നു എന്ന് മലേഷ്യ അറിയിച്ചതായും തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായാതായും അധികൃതര്‍ പറയുന്നു..
ഇത്രയധികം സാങ്കേതിക തികവുള്ള ഒരു യാത്രാവിമാനം അവിസ്വസനീയമായ രീതിയില്‍ അപ്രത്യക്ഷംമയതിനെക്കുറിച്ച് നിരവധി സന്ദേഹങ്ങള്‍ നിലനില്ക്കുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഇത്തരം വിമാനങ്ങളില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ‘transponder’ എന്ന ഇലക്ട്രോണിക് സംവിധാനമാണ്. പറക്കലിനിടയില്‍ എപ്പോഴെങ്കിലും വിമാനവുമായി സന്ദേശ വിനിമയ സംവിധാനത്തിന്റെ ബന്ധം അറ്റ്പോയാല് ‘transponder’ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കുകയും സന്ദേശ വിനിമയം തുടരുകയും ചെയ്യും.
മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ന് പറഞ്ഞത് വിമാനത്തില്‍ ഉള്ള ആരോ ‘transponder’ ന്റെ പ്രവര്‍ത്തനം ബോധപൂര്‍വം നിര്‍ത്തിവച്ചതായി സംശയിക്കുന്നു എന്നാണ്. എന്നാല്‍ 777 പോലെയുള്ള അത്യാധുനിക യാത്ര വിമാനങ്ങളില്‍ ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ‘transponder’ പ്രവര്തനരഹിതമായാലും സന്ദേശ വിനിമയം തടസ്സം കൂടാതെ തടക്കും. മാത്രമല്ല ACARS പോലെയുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള ഇത്തരം യാത്രാവിമാനങ്ങള്‍ വിമാനത്തിത്തെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ഇടവിട്ടു സ്വമേധയാ വ്യോമയാന നിയന്ത്രണ കേന്ദ്രത്തിന് അയച്ചുകൊണ്ടിരിക്കും.
വിമാനം പറന്നുയര്‍ന്ന് 40 മിനിട്ടുകള്‍ക്ക്ശേഷം വിമാനത്തിന്റെ സന്ദേശവിനിമയ സംവിധാനങ്ങള്‍ പ്രവര്തനരഹിതമായതായി മലേഷ്യന്‍ അധികൃതര്‍ പറയുന്നു. മാത്രമല്ല വിമാനത്തിന്റെ പ്രവര്‍ത്തങ്ങള്‍ നന്നായി അറിയാവുന്നവര്‍ക്ക് മാത്രമേ ഇത്തരം നൂതന സംവിധാനങ്ങളില്‍ തിരിമറി കട്ടന്‍ ആവുകയുള്ളൂ എന്ന് വ്യോമയാന വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. ഇങ്ങനെയുള്ള ഒരു സ്ഥിതിയിലാണ് MH 370 യുടെ വൈമാനികരുമായി ബന്ധപ്പെട്ടവരെചോദ്യം ചെയ്യാനും അവരുടെ വീടുകള്‍ പരിശോധിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. എന്നാല്‍ പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്ന് കിട്ടിയില്ല എന്നാണ് അധികൃതരില്‍ നിന്നുള്ള വിവരം.
ഇതിനിടെ, അപ്രത്യക്ഷമായ വിമാനത്തിലെ യാതരക്കാരുടെ പട്ടികയില്‍ ഒരു എയര്‍ ക്രാഫ്റ്റ് എഞ്ചിനീയറുടെ പേര് ഉണ്ടായിരുന്നതായി ഇന്ന് ഒരു മലേഷ്യന്‍ പത്രം റിപ്പോട്ട് ചെയ്തതായി പറയുന്നു. 29വയസ്സുള്ള ഈ മുസ്ലിം യുവാവ് മലേഷ്യന്‍ എയര്‍ ലൈന്‍സിന് വേണ്ടി ജോലിചെയ്യുവാന്‍ ചൈനയിലേക്ക് പറക്കുകയായിരുന്നു എന്ന് യുവാവിന്റെ പിതാവ് പ്രസ്തുത പത്രത്തോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍ എങ്ങനെ ഒരാള്‍ തങ്ങളുടെ കമ്പനിയില്‍ ജോലിചെയ്യുന്നില്ല എന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വക്താവ് പറയുന്നത്.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വിമാനം ആരോ റാഞ്ചിയതായിരിക്കാം എന്നതാണ് അധികൃതരുടെ നിഗമനം. കസ്സഗിസ്ഥാന് ലക്ഷ്യമാക്കി വിമാനം പറയുന്നതിന്റെ ചില സൂചനകള്‍ ഉപഗ്രങ്ങളിലൂടെ ലഭ്യമായിട്ടുണ്ട് എന്ന് മലേഷ്യന്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ MH 370 വിമാനം അപ്രത്യക്ഷമായതിനെ കുറിച്ചുള്ള മലേഷ്യയുടെ അന്വേഷണ പ്രക്രിയയില്‍ പലര്‍ക്കും, പ്രത്യേകിച്ച് അപ്രത്യക്ഷമായ വിമാനത്തിലെ യാത്രക്കാരുടെ ഉറ്റവര്‍ക്ക്, തികഞ്ഞ അതൃപ്തിയാണ് ഉള്ളത്.വിമാനംറാഞ്ചിയതാണ് എന്ന് മലേഷ്യന്‍ അധികാരികള്‍ സംശയം ഉന്നയിക്കുന്നസ്ഥിതിക്ക് ഇതിനു ആധാരം എന്ത്? റാഞ്ചിയത് ആരായിരിക്കാം? എന്തിനായിരിക്കാം? എവിടെക്കവാം വിമാനം കടത്തിയത്? തുടങ്ങിയ ഒരുപിടി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.