വിമാനം : അന്വേഷണം പുതിയ വഴിത്തിരിവില്‍

ക്വാലാ ലാംപൂര്‍ 15 മാര്‍ച്ച് (ഹി സ): മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ ബോയിംഗ് 370 വിമാനം കാണാതായിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍ . വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ന് മലേഷ്യന്‍ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു . വിമാനം ഒരു കടലിലും വീനിട്ടില്ലെന്നും ഇപ്പോഴും പൈലറ്റിന്റെ നിയന്ത്രനതിലാനെന്നും അമേരിക്കയുടെ സാറ്റലൈറ്റ് നല്‍കുന്ന വിവരം. അതിനിടെ ഇന്ത്യന്‍ മഹാസമുദ്രതിനടുത്ത് വിമാനം എത്തിയെന്ന സന്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് വീണ്ടും തിരച്ചില്‍ തുടര്‍ന്നു . വിമാനം രടാരില്‍ നിന്ന് വേര്‍പെട്ടു നാലര മണിക്കൂറോളം പറന്നു എന്ന് സ്ഥിരീകരിച്ചു . എന്നാല്‍ വാര്‍ത്താ വിനിമയ ബന്ധം മനപ്പൂര്‍വം വിചെടിച്ചതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു . അതിനിടെ വാര്‍ത്താ വിതരണ ബന്ധം വിചെടിക്കപ്പെട്ട ശേഷവും വിമാനം മൂന്നു മണിക്കൂറോളം പറന്നു എന്നും സാട്ടലൈട്ടു റിപ്പോര്‍ട്ട് . റാഞ്ചി എന്ന് നേരിട്ട് സൂചിപ്പിക്കാതെ പ്രധാനമന്ത്രി …. വിമാനത്തിലെ ആരുടെയോ കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനമെന്നു മലേഷ്യന്‍ പ്രധാനമന്ത്രി . പൈലട്ടിന്നായുള്ള അന്വേഷണം വ്യാപിപ്പിച്ചു . രണ്ടുപേര്‍ വ്യാജ പാസ്പോര്‍ട്ടിലാണ് സഞ്ചരിച്ചിരുന്നത് എന്നതും മലേഷ്യക്ക് തലവേദന സൃഷ്ട്ടിക്കുന്നു . വിമാനം രാഞ്ചിയതാനെങ്കില്‍ ഇത്ര ദിവസം പിന്നിട്ടിട്ടും യാതൊന്നും റാഞ്ചികള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നത് മറ്റൊരു കാര്യം .

Add a Comment

Your email address will not be published. Required fields are marked *