വിമാനം ഇപ്പോഴും പൈലറ്റിന്റെ നിയന്ത്രണത്തില്‍ ?
ക്വാലാ ലാംപൂര്‍ 15 മാര്‍ച്ച് (ഹി സ): മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ കാനാതായ വിമാനത്തെ കുറിച്ച് ദുരൂഹതകള്‍ ഏറുന്നു . ലോകം മുഴുവന്‍ ആകാംക്ഷയുടെ മുള് മുനയില്‍ നില്ക്കുമ്പോള് വിമാനം രാഞ്ചാനുള്ള സാധ്യതയാണ് ഉള്ളതെന്ന് മലേഷ്യന്‍ അധികൃതര്‍ പറയുന്നത് . തറ നിരപ്പില്‍ നിന്ന് ഉയര്‍ന്ന ശേഷം ഒരു മണിക്കൂറിനുള്ളില്‍ റഡാരില്‍ നിന്നും വേര്‍പെട്ട വിമാനം നാല് മണിക്കൂറോളം പറന്നു എന്നാ വാള് സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ടുകള്‍ ആദ്യം അവഗണിച്ച മലേഷ്യന്‍ അധികൃതര്‍ പിന്നീട് അക്കാര്യം സ്ഥിരീകരിച്ചു . ബോയിംഗ് 370 വിമാനത്തില്‍ ഉപയോഗിച്ച റോള്‍സ് റോയിസിന്റെ എന്‍ജിനുകള്‍ സ്വയമേവ സന്ദേശങ്ങള്‍ അയക്കും എന്നായിരുന്നു ആദ്യം മലേഷ്യന്‍ അധികൃതര്‍ പറഞ്ഞിരുന്നത് . എന്നാല്‍ മലേഷ്യന്‍ മിലിട്ടരിക്ക് ലഭിച്ച വിവരം അനുസരിച്ച് വിമാനം വടക്ക് ദിശയില്‍ ദിശമാറി സഞ്ചരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മുന്‍പും വിമാനത്തിലെ ക്രുകളെ കുറിച്ച് ആരോപണം ഉണ്ടായപ്പോള്‍ മലേഷ്യ അക്കാര്യം എതിര്തിരൂന്നു. ഇപ്പോഴും വിമാനം സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് 45000 അടി ഉയരെ ആണെന്ന് സൂചന . അപ്പോള്‍ പൈലറ്റിന്റെ നിയന്ത്രണം ഇപ്പോഴും ഉണ്ടെന്നു വ്യക്തം . പൈലറ്റിനു മാനസിക വിഭ്രാന്തി ഉണ്ടെന്നും ഇന്നലെ ആരോപണം ഉണ്ടായിരുന്നു . പൈലറ്റിനു യാതൊരു തരത്തിലുമുള്ള മാനസിക വിഭ്രാന്തിയും ഇല്ലെന്നും അദ്ദേഹം കടുത്ത മത വിശ്വാസിയാനെന്നും അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ പറയുന്നു .അമേരിക്കയുടെ ഇടപെടല്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസം നല്കുന്നു . വിമാനം ഇപ്പോഴും പൈലറ്റിന്റെ നിയന്ത്രണത്തില്‍ ആണെന്ന് അമേരിക്ക വെളിപ്പെടുത്തുന്നു . 12 ഓളം രാജ്യങ്ങളിലെ കപ്പലുകളും വിമാനങ്ങളും ഏഴു കടലുകളും മുങ്ങി തപ്പിയിട്ടും വിമാനം കണ്ടെത്താനായില്ല .