കാണാതായ വിമാനത്തിന്റെതു എന്ന് കരുതുന്ന അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്
ബീജിംഗ്, 13 മാര്‍ച്ച് (ഹി സ): ദിവസങ്ങക്ക് മുന്‍പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെത് എന്ന് കരുതുപ്പെടുന്ന അവശിഷ്ടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ചൈന പുറത്തുവിട്ടു. സര്‍ക്കാര്‍ വെബ്സൈറ്റില്‍ ആണ് ചിത്രങ്ങള്‍ ചൈന പ്രസിദ്ധീകരിചിരിക്കുന്നത്. വിമാനത്തില്‍ നിന്നും അവസാന റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് നിന്നും 250 കിലോമീറ്റര്‍ അകലെ ദക്ഷിണചൈന കടലിലാണ് അവശിഷ്ടങ്ങള്‍ എന്ന് കരുതുന്ന വസ്തുവിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. ചിത്രത്തിലുള്ളത് വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതേ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ ചുമതല പെടുത്തിയിട്ടുണ്ട്. നേരത്തെയും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളല്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. മലേഷ്യയില്‍ നിന്നും ബീജിംഗിലേക്ക് പോകവേ ആണ് വിമാനം കാണാതായത്. 227 യാത്രക്കാരും, 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.വിമാനം കണ്ടെത്തുന്നതിനു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും സൂചന ലഭിച്ചിട്ടില്ല. വിമാനം തട്ടിക്കൊണ്ടു പോയതാവാം എന്ന സാധ്യതയും അധികൃതര്‍ തള്ളികളയുന്നില്ല.