വിമാനം കാണാതായ സംഭവം ; ട്രാവല്‍ ഏജന്‍സിയെ ചോദ്യം ചെയ്തു
തായ്ലാന്റ്, 11 മാര്‍ച്ച് (ഹി സ): മലേഷ്യയില്‍ കാണാതായ വിമാനത്തില്‍ കള്ള പാസ്പോര്‍ട്ടുമായി രണ്ടു പേര് ഉണ്ടായിരുന്നു എന്നാ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ടിക്കറ്റ് എടുത്ത് കൊടുത്ത തായ്ലണ്ടിലെ ട്രാവല്‍ ഏജന്‍സിയെ ഇന്നലെ ചോദ്യം ചെയ്തു. 239 യാത്രക്കാരുമായി നാല് ദിവസം മുന്‍പാണ് മലേഷ്യന്‍ വിമാനം കാണാതായത്. വിമാനത്തിന്റെ ഡോറിന്റെ ഭാഗങ്ങള്‍ കണ്ടതായി നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ല എന്നാണ് അന്വേഷകര്‍ അറിയിച്ചത്.
വിമാനത്തില്‍ കയറാനുള്ള പരിശോധന കഴിഞ്ഞ അഞ്ചു യാത്രക്കാര്‍ വിമാനത്തില്‍ കയറിയില്ല എന്നും , അവരുടെ സാധനങ്ങളും നീക്കം ചെയ്തതായും മലേഷ്യന്‍ ഭരണാധികാരികള്‍ അറിയിച്ചു. ഇതേ കുറിച്ച് അന്വേഷണം നടത്തുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി ഹിസാമുദിന് ഹുസൈന് അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നും 34 വിമാനങ്ങളും, 40 ഓളം കപ്പലുകളും ആണ് തിരച്ചില്‍ നടത്തുന്നത്. കള്ളപാസ്പോര്ട്ടുമായി യാത്ര ചെയ്തവര്‍ക്ക് വിമാനം കാണാതായതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്നും, സാധാരണയായി അനധികൃതമായി കുടിയേറി പര്ത്തവരും ക്രിമിനല്സുമാണ് ഇപ്രകാരം കള്ളാ പസ്പോര്ട്ട്മായി യാത്രചെയ്യാറുള്ളതെന്നും മന്ത്രി പറഞ്ഞു.
കള്ള പസ്പോരടുമായി യാത്ര ചെയ്തവരുടെ സി സി ടി വി ദൃശ്യങ്ങള്‍ ചൈനയ്ക്കും, യു എസ് അന്വേഷണ ഏജന്‍സിക്കും കൈമാറിയതായി അദ്ദേഹം പറഞ്ഞു. കള്ള പാസ്പോര്‍ട്ടുകളില്‍ ഒന്ന് ആസ്ട്രിയയിലെ ക്രിസ്ത്യന്‍ കൊസല് എന്നാ സ്ഥലത്ത് നിന്നും , മറ്റൊന്ന് ഇറ്റലിയിലെ ല്യൂഗി മാരള്ടി എന്നിടതുനിന്നുമാണ് എന്നാണ് വിവരം.