ഇടതു പക്ഷത്തിന്റെത് കയ്യൂക്ക് രാഷ്ട്രീയമാണെന്ന് എ പി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍ മാര്‍ച്ച് 12 (ഹി സ ): ഇടതു പക്ഷത്തിന്റെത് കയ്യൂക്ക് രാഷ്ട്രീയമാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ. തനിക്കെതിരെയുള്ള സരിത നായരുടെ പരാതി വ്യാജമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമപരമായ എന്ത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അബ്ദുള്ള കുട്ടി പറഞ്ഞു. കയ്യൂക്ക് രാഷ്ട്രീയമാണ് ഇടതു പക്ഷം നടപ്പിലാക്കുന്നത്. ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിയ്ക്കുകായിരുന്നു . പൊതു പരിപാടി പോലുമല്ലാത്ത സ്വകാര്യമായ പരിപാടിയില്‍ വച്ചാണ് ഡി വൈ എഫ് ഐ തനിക്കെതിരെ അക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്ലകുട്ടിക്കു പുറത്തിറങ്ങാന്‍ പോലും സാധിക്കുകയില്ലയിരുന്നു എന്ന് സണ്ണി ജോസെഫ് എം എല്‍ എ പറഞ്ഞു. അതെ സമയം അബ്ദുല്ലകുട്ടിയ്ക്കെതിരായ കേസ്സില്‍ മൊഴിയെടുക്കാന്‍ തിരുവനന്തപുരം പോലിസ് സരിതയ്ക്ക് നൊട്ടീസ് അയച്ചു.