69 സന്നദ്ധസംഘടനകൾക്ക് വിദേശഫണ്ട് തടഞ്ഞു

വിദേശഫണ്ട് സ്വീകരിക്കുന്നതിൽ നിന്ന് 69 സന്നദ്ധ സംഘടനകളെ വിലക്കിയതായി ലോക്‌സഭയിൽ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചു. അവയിൽ കേരളം, യു.പി, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ നിന്ന് നാലു വീതവും ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് അഞ്ചു വീതവും തമിഴ്നാട്ടിൽ നിന്ന് പന്ത്രണ്ടും ആന്ധ്രയിൽ നിന്ന് പതിന്നാലും സംഘടനകൾ ഉൾപ്പെടുന്നു.

തമിഴ്‌നാട്ടില്‍ നിന്ന്‌ 12 സംഘടനകളും ഗുജറാത്ത്‌ ഒഡീഷ എന്നീ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ അഞ്ച്‌ സംഘടനകളെയും വിദേശ ഫണ്ട്‌ സ്വീകരിക്കുന്നതില്‍ നിന്ന്‌ വിലക്കി. ഉത്തര്‍പ്രദേശ്‌, ജമ്മു കശ്‌മീര്‍, എന്നിവടങ്ങളില്‍ നിന്ന്‌ നാല്‌ സംഘടനകളും ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന്‌ സംഘടനകള്‍ക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തി.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംഘടനകള്‍ വിദേശ ഫണ്ട്‌ സ്വീകരിക്കുന്നത്‌ അന്വേഷിക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ എന്‍.ജി.ഒ സംഘടനകള്‍ വിദേശ ഫണ്ട്‌ സ്വീകരിക്കുന്നതിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണമെന്ന്‌ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയിലെ എന്‍.ജി.ഒ സംഘടനകള്‍ 150ല്‍ അധികം വിദേശ രാജ്യങ്ങളില്‍ നിന്ന്‌ പ്രതിവര്‍ഷം 10,000 കോടി രൂപയിലധികം വിദേശ ഫണ്ട്‌ കൈപ്പറ്റുന്നതാണ്‌ റിപ്പോര്‍ട്ട്‌.

Add a Comment

Your email address will not be published. Required fields are marked *