66 എ : സുപ്രീം കോടതി വിധി നല്ലത് തന്നെ എന്ന് ആജം ഖാന്
ലക്നോ: ഐ ടി നിയമത്തിലെ വിവാദമായ 66 എ സുപ്രീം കോടതി റദ്ദ് ചെയ്തത് നന്നായി എന്നാല്‍ ഇതിനു തന്റെ കേസുമായി യാതൊരു ബന്ധവും ഉണ്ടെന്നു കരുതുന്നില്ല എന്ന് സമാജ് വാദി നേതാവും യു പി മന്ത്രിയുമായ ആജം ഖാന് നിയമസഭയില്‍ പ്രതികരിച്ചു. മാര്ച് 18 നു ഖാനെതിരെ ഫെസ് ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിനെതുടര്ന്നു പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു . ഈ കേസിന്റെ അടിസ്ഥാനത്തില്‍ ആണ് സുപ്രീം കോടതി 66 എ വകുപ്പ് പുനപ്പരിശോധിക്കണം എന്ന് ഉത്തരവിട്ടത് . പിന്നീട് ഈ വകുപ്പ് റദ്ദ് ചെയ്യുകയും ചെയ്തു .