6൦കോടിയുടെ മയക്കു മരുന്ന് കടത്താന്‍ ശ്രമം : അതിര്‍ത്തിയില്‍ രണ്ടു പാക്കിസ്ഥാനികളെ ബി എസ എഫ് വധിച്ചു .
ശ്രീനഗര്‍ ; ഇന്ത്യ – പാക് അതിര്‍ത്തിയില്‍ മയക്കു മരുന്ന് കടത്താനുള്ള ശ്രമം അതിര്‍ത്തി രക്ഷാ സേന തടഞ്ഞു .6൦ കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പാക് സ്വദേശികള്‍ ബി എസ എഫ് ജവാന്മാര് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടു .12കിലോ ഹെറോയിനും എകെ47തോക്കുകളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. പല തവണ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അതിനു തയാറാകാതെ ഇവര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ വെടിവയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.