54 മത്സ്യ തൊഴിലാളികളെ മോചിപ്പിക്കാന്‍ ശ്രീലങ്ക തയാറാകുന്നു .
ചെന്നൈ : സമുദ്രാതിര്‍ത്തി ലംഘിച്ചു മല്‍സ്യബന്ധനം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ 54 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിക്കും. മാനുഷിക പരിഗണന നല്കി ഇവരെ മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട കോടതിയോടു നിര്‍ദേശിച്ചു. ചെന്നൈയില്‍ ശ്രീലങ്ക- തമിഴ് മല്‍സ്യത്തൊഴിലാളികള്‍ തമ്മില്‍ സമവായ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണു മോചന നിര്‍ദേശം.മല്‍സ്യത്തൊഴിലാളികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ മോചിപ്പിക്കുമെന്ന് അലയന്‍സ് ഫോര്‍ റിലീസ് ഓഫ് ഇന്നസെന്റ് ഫിഷര്‍മെന്‍ നേതാവ് യു. അരുളാനന്ദം പറഞ്ഞു.