54 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി.

രാമേശ്വരം : സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന്‌ ആരോപിച്ച്‌ 54ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. ഇവരുടെ 10 ബോട്ടുകളും സേന കസ്‌റ്റഡിയിലെടുത്തു. കനകേസന്‍തുറ, തലൈമാന്നാര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌.

ഇന്ത്യയിലെയും ശ്രീലങ്കയിലെയും മത്സ്യബന്ധന തൊഴിലാളികള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്‌ക്ക്‌ വേദി പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുന്‍പാണ്‌ സംഭവം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ തങ്ങളുടെ കസ്‌റ്റഡിയിലുണ്ടായിരുന്ന86ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ അടുത്തിടെ ശ്രീലങ്ക വിട്ടയച്ചിരുന്നു.

 

Add a Comment

Your email address will not be published. Required fields are marked *