അഞ്ചു വിദ്യാര്‍ഥികള്‍ കഞ്ചാവുമായി പിടിയില്‍

കൊച്ചി, 6 മാര്‍ച്ച്‌ (ഹി സ): അഞ്ചു വിദ്യാര്‍ഥികളെ കഞ്ചാവുമായി ഷാഡോ പോലീസ് പിടികൂടി. ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ ഒരു പ്രൊഫഷനല്‍ കോളേജ് വിദ്യാര്തികളാണ് അഞ്ചു പേരും. മുനമ്പം പള്ളിപുരം സ്വദേശി രൂപേഷ് റാഫേല്‍ (18), ചിറ്റൂര്‍ കടമാകുടി സ്വദേശി ഷിനോ ജോര്‍ജ് (20), മാമല സ്വദേശി സഞ്ജയ്‌ ജീവന്‍ (18), തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി ശ്യാം കുമാര്‍ (19), തമ്മനം സ്വദേശി അരവിന്ദ് (18) എന്നിവരാണ് പിടിയിലായത്. ഇതില്‍ അരവിന്ദിന്റെ ഈറ്റില്‍ നിന്ന് ആണ് കഞ്ചാവ് ചെടി കണ്ടെടുത്തത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന മയക്കു മരുന്ന് വില്‍പ്പന, മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവതടയുന്നതിനാണ് ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമായത്‌. വിദ്യാര്തികള്‍ക്ക് കഞ്ചാവ് എത്ച്ചു കൊടുക്കുന്നവര്‍ ഉടന്‍ പിടിയില്‍ ആകുമെന്ന് പോലീസ് അറിയിച്ചു. കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും ഇനി മുതല്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ആകും.സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ എം.രമേശ്‌ കുമാര്‍, ഷാഡോ എസ് ഐ എ. അനന്തലാല്‍, നോര്‍ത്ത് എസ് ഐ ഹണി.കെ.ദാസ്‌, പാലാരിവട്ടം എസ് ഐ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Add a Comment

Your email address will not be published. Required fields are marked *