34000 ഐ ഫോണുകള്‍ മണിക്കൂറില്‍!!

ആപ്പിളിന്റെ വില്‍പന കുത്തനെ ഉയര്‍ന്നു. മണിക്കൂറില്‍ 34000 ഐ ഫോണുകളാണ് വില്‍ക്കപ്പെടുന്നതെന്ന കമ്പനി പുറത്തുവിട്ട പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ സാമ്പത്തിക വര്‍ഷത്തെ െ്രെതമാസ വിറ്റുവരവില്‍ 1800 കോടി ഡോളറിന്റെ ലാഭം കൊയ്ത് ആപ്പിള്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ റെക്കോര്‍ഡിട്ടു. കഴിഞ്ഞ ഡിസംബര്‍ 27 ന് അവസാനിച്ച െ്രെതമാസ കണക്കു പ്രകരം 7.4 കോടി ഐ ഫോണുകളാണ് ആപ്പിള്‍ ലോകമെങ്ങും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 5700 കോടി ഡോളറിന്റെ വിറ്റുവരവാണ് ആപ്പിളിനുണ്ടായതെങ്കില്‍ ഇത്തവണ 7400 കോടിയാണ് ആദ്യ പാതിയിലെ വിറ്റുവരവ്. ചൈന വിപണിയിലെ 70 ശതമാനം വര്‍ധനയാണ് കാലിഫോര്‍ണിയ കേന്ദ്രമായ ആപ്പിളിന് റെക്കോര്‍ഡ് ലാഭം കൈവരിക്കാന്‍ സഹായമായത്.

ഒരു പബ്‌ളിക് ലിമിറ്റഡ് കമ്പനി ഇത്രയും ലാഭം കൊയ്യുന്നത് ഇതാദ്യമായാണ്. വിറ്റുവരവിലെ വന്‍ വര്‍ധനയെ തുടര്‍ന്ന് ആപ്പിളിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം വര്‍ധനവാണുണ്ടായത്. ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്‌ളസ് ബിഗ് സ്‌ക്രീന്‍ ഫോണുകളാണ് ചൈന വിപണിയിലെ കുതിപ്പിനു കാരണം . ചൈന മൊബൈല്‍ ലിമിറ്റഡുമായി സഹകരിച്ചതും ആപ്പിളിന് തുണയായി. അതോടൊപ്പം സിംഗപ്പൂരിലും ബ്രസീലിലും ഐ ഫോണ്‍ വില്‍പന ഇരട്ടിയായി. ആപ്പിളിന്റെ അടുത്ത ഉല്‍പന്നമായ ആപ്പിള്‍വാച്ച് അടുത്ത ഏപ്രിലില്‍ പുറത്തിറക്കുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *