മൂന്നു ഭീകരര്‍ കീഴടങ്ങി

അഗര്‍ത്തല, 8 മാര്ച് (ഹിസ): ബംഗ്ലാദേശിലെ ഒളിത്താവളങ്ങ ളില്‍നിന്ന്‍ ഒളിച്ചോടി വന്ന മൂന്നു എന്‍എല്‍എഫ്ടി (ബിഎം) ഭീകരര്‍ സുരക്ഷ ഭടന്മാര്‍ക്ക് മുന്‍പില്‍ കീഴടങ്ങി.

മൂന്നു എന്‍എല്‍എഫ്ടി (ബിഎം) ഭീകരര്‍, ദിലീപ് ദേവ് വര്‍മ, വിക്രം ദേവ് വര്‍മ, ധീരന്‍ ദേവ് വര്‍മ, എന്നിവര്‍ ത്രിപുര പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് (എസ്ബി) അധികാരികളുടെ മുന്‍പില്‍ കീഴടങ്ങിയതായി പോലിസ് പറഞ്ഞു.

അവര്‍ ഇന്ത്യന്‍ പ്രദേശത്ത്‌ കല്യാന്പുര്‍ എസ്ബി ക്യാമ്പില്‍ വന്നു കീഴടങ്ങുകയായിരുന്നു. കീഴടങ്ങുമ്പോള്‍ അവര്‍ രണ്ടു ഹാന്‍ഡ്‌ ഗ്രനേഡുകളും 500 ടാകയും കുറ്റകരമായ രേഖകളും പോലിസിനെ ഏല്‍പ്പിച്ചു.

കേന്ദ്ര ആഭ്യന്തര വകുപ്പ്എന്‍എല്‍എഫ്ടിയെയും മറ്റൊരു തീവ്രവാദ പ്രസ്ഥാനമായ ഓള്‍ ത്രിപുര ടൈഗര് ഫോര്സിനെയും 1997ല്‍ നിരോധിക്കുകയുണ്ടായി.

Add a Comment

Your email address will not be published. Required fields are marked *