25 വർഷത്തെ താഴ്‌ചയിൽ ചൈനയുടെ വളർച്ച

ബെയ്‌ജിംഗ്: ചൈനയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ 25 വർഷത്തിനിടെയിലെ ദയനീയ നിരക്കിലേക്ക് കൂപ്പുകുത്തി. 2015ൽ 6.9 ശതമാനമാണ് ചൈന വളർന്ന‌ത്. 2014ൽ വളർച്ചാ നിരക്ക് 7.3 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ അവസാന പാദമായ ഒക്‌ടോബർ – ഡിസംബറിൽ ചൈന 6.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈവർഷം ചൈന ഏഴ് ശതമാനം വളർച്ച നേടുമെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിലയിരുത്തൽ. എന്നാൽ, ഈവർഷം 6.3 ശതമാനത്തിലും അടുത്ത വർഷം ആറു ശതമാനത്തിലും മേലേ ചൈന വളരില്ലെന്ന് സാമ്പത്തിക ലോകം ഒന്നടങ്കം വിലയിരുത്തുന്നു.

ഒരു ദശാബ്‌ദക്കാലം പത്ത് ശതമാനത്തിലേറെ വളർച്ചയിൽ മുന്നേറിയ ചൈന, കഴിഞ്ഞ രണ്ടു വർഷം കൊണ്ടാണ് തകർച്ചയുടെ കുഴികളിലേക്ക് വീണു തുടങ്ങിയത്. ഇതാകട്ടെ, കനത്ത സാമ്പത്തിക ഞെരുക്കമാണ് രാജ്യത്ത് സൃഷ്‌ടിച്ചിരിക്കുന്നത്. വളർച്ച സർക്കാർ പ്രതീക്ഷിച്ചതിലും ഈവർഷം താഴ്‌ന്നാൽ, കൂടുതൽ ഉത്തേജക നടപടികൾ നടപ്പാക്കിയേക്കുമെന്ന സൂചനയുണ്ട്.

Add a Comment

Your email address will not be published. Required fields are marked *