2൦15 ലെ ബജറ്റ് സാധാരണക്കാരുടെ പ്രതീക്ഷക്കൊത്തുള്ളതായിരിക്കും എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
2൦15 ലെ ബജറ്റ് സാധാരണക്കാരുടെ പ്രതീക്ഷക്കൊത്തുള്ളതായിരിക്കും എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
By Editor
January 30, 2015
Latest News
ദില്ലി ; പുതിയ ബജറ്റ് സാധാരണക്കാരുടെ പ്രതീക്ഷ കാക്കുന്ന തരത്തിലുള്ളത് ആയിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി . നരേന്ദ്ര മോദി സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകമാനം അലയടിച്ച മോദി തരംഗം ആവേശം ചോരാതെ സംരക്ഷിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ് . കഴിഞ്ഞ കുറച്ചുമാസമായി എന്‍ ഡി എ സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കണക്കിലെടുത്താല്‍ അവരെ നിരാശരാക്കുന്നതില്‍ അര്‍ത്ഥമില്ല എന്നും ജയ്റ്റ്ലി പറഞ്ഞു . വിലക്കയറ്റം പിടിച്ചു നിര്‍ത്തുക , ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ട്ടിക്കുക തുടങ്ങിയവ ബജറ്റില്‍ സ്ഥാനം പിടിക്കും എന്നാണു ധനമന്ത്രി പറയുന്നത് .
About Author
Editor