പതിഞ്ചാം ലോക സഭയില്‍ 61 ശതമാനം ചോദ്യോത്തര സമയം നഷ്ടപ്പെട്ടു

എസ് കെ വിശറി

കൊച്ചി (ഹി സ) ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടിയാണോ പാര്‍ലമെന്റില്‍ പയറ്റുന്നത് എന്ന സംശയം ശക്തമാവുന്നു.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദ്യ രൂപത്തില്‍ സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിച്ചിട്ടുള്ള സമയത്തിന്റെ 39 ശതമാനത്തില്‍ താഴെ  മാത്രമാണ് ലോക സഭയില്‍ നമ്മുടെ ജന പ്രതിനിധികള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ എന്ന് കണക്കുകള്‍. അതായത് ജനങ്ങല്‍ക്കുവേണ്ടി  ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ജനപ്രതിനിധികള്‍ക്ക് അനുവദിച്ചിട്ടുള്ള ചോദ്യോത്തര വേളയുടെ 61 ശതമാനവും നഷ്ടപ്പെട്ടു.  കൃത്യമായി പറഞ്ഞാല്‍ ജനപ്രതിനിധികള്‍ നഷ്ടപ്പെടുത്തി.

സഭയുടെ തുടക്കത്തില്‍ ഒരു മണിക്കൂര്‍ സമയം പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ വാക്കാല്‍ ഉത്തരം പറയുകയാണ്‌ പതിവ്.

പതിനഞ്ചാംലോകസഭയില്‍ ചോദ്യോത്തരവേളയില്‍ അംഗങ്ങള്‍ക്ക് വാക്കാല്‍ 6,479 ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയമായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പത്തില്‍ ഒന്ന് ചോദ്യങ്ങള്‍ പോലും സഭയില്‍ ചോദിയ്ക്കാന്‍ ആയിട്ടില്ല എന്നതാണ് വസ്തുത.

സഭക്കുള്ളില്‍ അംഗങ്ങള്‍ സൃഷ്ടിച്ച കൊലഹങ്ങള്‍ മൂലം ചോദ്യോത്തര വേളകള്‍ നിരന്തരം തടസ്സപ്പെട്ടു.

രാജ്യ സഭയിലെ സ്ഥിതിയും മെച്ചമായിരുന്നില്ല. അവിടെ ചോദ്യോത്തര വേളയുടെ 59 ശതമാനവും നഷ്ടമായി. കാരണം സഭയില്‍ അംഗങ്ങള്‍ ഉണ്ടാക്കിയ ബഹളം തന്നെ. രാജ്യസഭയില്‍ ഉന്നയിക്കേണ്ടിയിരുന്ന  6,512 ചോദ്യങ്ങളില്‍ 12 ശതമാനം മാത്രമാണ് സഭയില്‍ ഉന്നയിക്കപ്പെട്ടത്.

 

അങ്ങിനെ ജനങ്ങളുടെ പ്രശനങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചയിലൂടെ കണ്ടെത്തേണ്ട ജനപ്രതിനിധിസഭകള്‍ കോലാഹലങ്ങളുടെ കൂത്തരങ്ങാവുന്ന കാഴ്ച ദൂരദര്‍ശനിലൂടെ പൊതുജനം കണ്ടു രസിച്ചു. അത്ര മാത്രം.

Add a Comment

Your email address will not be published. Required fields are marked *