12 വയസ്സുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

ഗുവാഹതി, 11 മാര്‍ച്ച് (ഹിസ): ഒരു 12 വയസ്സുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. അവളുടെ സ്കൂള്‍ ബാഗില്‍ “അധിക്ഷേപാര്‍ഹമായ എഴുത്ത്’’ കൊണ്ടുനടന്നതിനു ശിക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് ഈ സംഭവമെന്ന് പറയ്പ്പെടുന്നു.

കിഴക്കന്‍ ആസാമിലെ ശിവസാഗര്‍ ടൌണിലുള്ള സോഫി മേഴ്സി ഇംഗ്ലിഷ് മീഡിയം സ്കൂളിലെ  അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ് നിവേദിത ദേ. ഒരു കോളേജ് ലക്ച്ചറരുടെ മകളാണ് നിവേദിത. അവളുടെ ബാഗില്‍ എഴുത്ത് കണ്ടതിനെത്തുടര്‍ന്ന് രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. രക്ഷകര്‍ത്താക്കള്‍ ശിക്ഷിച്ചെങ്കിലോ എന്ന് ഭയന്ന് അവള്‍ അത് ചെയ്തില്ല.

വനിതാ പ്രിന്സിപാല്‍ അവളെ ശാരീരികവും മാനസികവുമായി പീടിപ്പിച്ചു എന്ന് പറയപ്പെടുന്നു. അടുത്തദിവസം ആരുമില്ലാത്ത അവസരത്തില്‍ അവള്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കുകയായിരുന്നെന്നും ആശുപത്രിയില്‍  വച്ചു അവള്‍ നല്‍കിയ സ്റ്റേയ്റ്റ്മെന്റില്‍ പറഞ്ഞു.

അവളുടെ രക്ഷകര്താക്കള്‍ സ്കൂള്‍ അധികാരികള്‍ക്കെതിരെ പോലീസിന്പരാതി നല്‍കി. പോലിസ് കോളേജ് പ്രിന്‍സിപാളിനെ അറസ്റ്റു ചെയ്തു.

Add a Comment

Your email address will not be published. Required fields are marked *