വിളനാശം : കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടപരിഹാരം നല്‍കും
ദില്ലി : അകാലമഴയില് വ്യാപക കൃഷിനാശം വന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കനത്ത നഷ്ട പരിഹാരം നല്കുന്നു . കര്ഷികാവശ്യതിനായി എടുത്ത വായ്പകള്‍ എഴുതി തള്ളിയെക്കും . പ്രധാനമന്ത്രി ജന്‍ ഷന് യോജന അക്കൌണ്ടുകളിലേക്ക് നഷ്ടപരിഹാരം നല്‍കും . ഇന്നലെ രാജ്യത്തെ വിവിധഭാഗങ്ങളില്‍ വിളനാശം വന്ന കര്‍ഷകരെ കേന്ദ്ര മന്ത്രി നിതിന്‍ ഗദ്ക്കരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു . വായ്പകള്‍ താങ്ങാന്‍ ആകാതെ രാജ്യത്തുടനീളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു . പാര്‍ലമെന്റിലും വിവിധ സംസ്ഥാന നിയമസഭകളിലും ഇക്കാര്യം സംബന്ധിച്ചു ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നുവരികയായിരുന്നു . മധ്യപ്രദേശിലെ കര്‍ഷകരെ കഴിഞ്ഞ ദിവസം കൊണ്ഗ്രെസ് അധ്യക്ഷ സോണിയാഗാന്ധി സന്ദര്‍ശിച്ചിരുന്നു .