റെയില്‍വേ ബജറ്റ് : 1൦൦ പുതിയ ട്രെയിനുകള്‍ക്ക് പച്ചകൊടി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; സാമ്പത്തിക പരാധീനതകള്‍ ഉണ്ടെങ്കിലും റെയിവേ ബജറ്റില്‍ നൂറോളം പുതിയ ട്രെയിനുകള്‍ക്ക് പച്ചക്കൊടി കാണിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ മന്ത്രാലയം . റെയില്‍വേയുടെ ഒരു പുനരുദ്ധാരണത്തിന് തുടക്കം കുറിക്കാന്‍ കഴിയും എന്നാണു കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ലക്‌ഷ്യം വെക്കുന്നത് . ഈ വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേയുമായി ബന്ധപ്പെട്ടു ധാരാളം പ്രോജക്ടുകളും പരിഗണിച്ചേക്കും .  സംസ്ഥാനങ്ങളുടെ മിക്കവാറും ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഇടയുണ്ട് എന്നും അറിയുന്നു . ലക്ഷങ്ങളുടെ ബ്ധ്യതയെ ചൊല്ലി മുന്‍ സര്‍ക്കാരുകള്‍ ഇത് വരെ ഏറ്റെടുക്കാതിരുന്ന പല പദ്ധതികളും ഈ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും എന്നും സൂചന ഉണ്ട് . കന്നി ബജറ്റില്‍ ട്രെയിനുകളുടെ പ്ര്‍ഹ്യാപനതിലും അപ്പുറം റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ ലാഭകരമാക്കാനുള്ള മറ്റു പല വഴികളും സുരേഷ് പ്രഭു സ്വീകരിചെകും എന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു . ഫെബ്രുവരി 26 നാണു പാര്‍ലമെന്റില്‍ സുരേഷ് പ്രഭു റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നത്‌ .

 

Add a Comment

Your email address will not be published. Required fields are marked *