രാജ്യത്ത് പുതിയ നാല് സ്റ്റീല്‍ പ്ലാന്റുകള്‍ കൂടി

അസനോള്‍ : രാജ്യത്ത് പുതിയ നാല് സ്റ്റീല്‍ പ്ലാന്റുകള്‍ കൂടി ആരംഭിക്കുന്നു . ജാര്‍ഖണ്ട്‌ , കര്‍ണാടക , ഓടീഷ , ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ആണ് പുതിയ പ്ലാന്റുകള്‍ എന്ന് കേന്ദ്ര സ്റ്റീല്‍ കല്‍ക്കരി മന്ത്രി നരേന്ദ്രെ റോമര്‍ അറിയിച്ചു . അസനോള്‍ സന്ദര്‍ശിച്ച ടോമാരിനോപ്പം കേന്ദ്ര നഗര വികസന മന്ത്രി ബാബുല്‍ സുപ്രിയോയും കൂടെ ഉണ്ടായിരുന്നു . മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്ലാന്റുകള്‍ക്ക് പതിനായിരം കോടി രൂപ അനുവദിച്ചിരുന്നു. ഒന്‍പതു  വര്‍ഷത്തിനു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന പ്ലാന്റ് അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും .പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ സംബന്ധിക്കും . കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആറായിരം കോടി രൂപ അനുവദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് .

 

 

 

 

Add a Comment

Your email address will not be published. Required fields are marked *