മയക്കുമരുന്ന് മാഫിയയുടെ ആക്രമണം : 15 പോലീസുകാര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ : മെക്സിക്കോയില്‍ മയക്കു മരുന്ന് മാഫിയയുടെ ആക്രമണത്തില്‍ 15 പോലീസുകാര്‍ കൊല്ലപ്പെട്ടു . 5 പോലീസുകാര്‍ക്ക് പരിക്കേറ്റു . ഹൈവേയിലൂടെ പോകുന്ന പോലിസ് വാഹന വ്യുഹത്തിനു നേരെ കഴിഞ്ഞ ദിവസമാണ് ഇവര്‍ ആക്രമണം നടത്തിയത് . തുടര്‍ന്ന് പോലിസ് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി തോക്കുധാരികള്‍ ആയ സംഘം തുരുതുര വെടിയുതിര്‍ക്കുകയായിരുന്നു . ലോകത്തിലെ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ശ്രുംഘലയുള്ള മേക്സികൊയിലെ ജളിസ്കോയില് ആണ് സംഭവം .