പുകയില നിരോധനം : ഹൈക്കോടതി ദില്ലി സര്‍ക്കാരിനു നോട്ടിസ് അയച്ചു

ദില്ലി : സംസ്ഥാനത്തെ പുകയില നിരോധനത്തിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ദില്ലി  സർക്കാരിന് നോട്ടീസയച്ചു. അടുത്ത വിചാരണ നടക്കുന്ന മെയ് 20 വരെ പുകയില വിൽപ്പനക്കാർക്കും ഉത്പ്പാദകർക്കുമെതിരെ ശക്തമായ നടപടിയെടുക്കരുതെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നോട്ടീസ് ഫുഡ് സേഫ്‌റ്റി കമ്മീഷണർക്ക് അയച്ചു.
ഗുഡ്ക്ക, ഖൈനി, സർദാ തുടങ്ങിയവയടങ്ങുന്ന ഉത്പന്നങ്ങളുടെ ഉത്പാദനവും വില്പ്പനയും സംഭരണവും നിരോധിച്ചുകൊണ്ടുള്ള അപവിന്ദ് കേജ്രിവാൾ സർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ സുഗന്ധി സ്നഫ് കിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പുകയില ഉത്പ്പന്നക്കമ്പനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജീവ് ഷക്ദേർ നോട്ടീസ് നൽകിയത്.
ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാന്റേർഡ്ന് ആക്ട് പ്രകാരം ഇത്തരത്തിൽ അറിയിപ്പ് നൽകാൻ സംസ്ഥാനസർക്കാരിന് അധികാരമില്ലെന്ന് കമ്പനിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്‌വി, വിവേക് കൊഹ്‌ലി എന്നിവർ വാദിച്ചു. കേന്ദ്രത്തിനാണ് ഇത്തരത്തിൽ നിരേധനമേർപ്പെടുത്താനുള്ള അധികാരമുള്ളത്. കഴിഞ്ഞ മാസം27നായിരുന്നു ദില്ലിസർക്കാർ പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്.

Add a Comment

Your email address will not be published. Required fields are marked *