പാക്‌ ബോട്ട് കത്തിയ സംഭവം : ലോഷാലിക്കെതിരെ നടപടി

ദില്ലി  ഹിന്ദുസ്ഥാന്‍ സമാചാര്‍ ; പുതുവത്സര ദിനാഘോഷ വേളയില്‍ പോര്‍ബന്ദര്‍ തീരതെതിയ പാക്‌ ബോട്ട് കതിയതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന ഇറക്കിയ സംഭവത്തില്‍ തീരാ സംരക്ഷണ സേന ഡി ഐ ജി ലോശാളിക്കെതിരെ നടപടി . ലോഷളിയുടെ മറുപടിയില്‍ ത്രുതരാകാതിരുന്നതിനെ തുടര്‍ന്നാണ്‌ നടപടി . അദ്ദേഹത്തെ വടക്ക് കിഴക്കന്‍ മേഖലയുടെ ചുമതലയില്‍ നിന്ന് മാറ്റി . ബോട്ട് നിറയെ സ്ഫോടക വസ്തുക്കള്‍ ആയിരുന്നു എന്നും ബോട്ടില്‍ ഉള്ളവര്‍ പിടിക്കപ്പെടും എന്നയപോള്‍ തീ വച്ചതാണ് എന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ബോട്ട് സ്ഫോടനത്തില്‍ തകര്‍ന്നത് തന്നെ ആണ് എന്ന് ആണയിട്ടു പറയുന്നുണ്ട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ . എന്നാല്‍ ബോട്ടിന് തീ വച്ചതാണ് എന്നും അതിനു താനാണ് നിര്‍ദ്ദേശം നല്‍കിയതെന്നും ലോഷാലി പറഞ്ഞു . ബോട്ടിലുള്ളവര്‍ക്ക് നാം ബിരിയാണി വിളമ്പാന്‍ ഉദ്ദേശിക്കുന്നില്ല എന്നും തിനാല്‍ ബോട്ട് കത്തിക്കുക എന്നും ആയിരുന്നു ലോഷാലിയുടെ പ്രസ്താവന .

Add a Comment

Your email address will not be published. Required fields are marked *