പത്ത് വര്ഷം പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും ദില്ലി റോഡുകളില്‍ നിരോധിച്ചു

ദില്ലി : ദേശീയ ഹരിത ട്രിബ്യുനാല്‍ പത്ത് വര്ഷം പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും ദില്ലി റോഡുകളില്‍ ഇന്ന് മുതല്‍ നിരോധിച്ചു . വര്‍ദ്ധിച്ചു വരുന്ന വായു മലിനീകരണം  കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത് . ലോകത്തിലെ ഏറ്റവും മോശമായ വായു ദില്ലിയില്‍ ആണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു .എന്‍ ജി ടി ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ആണ് നിയമം പാസാക്കിയത് . ഡെന്മാര്‍ക്ക് , ബ്രസീല്‍ ചൈന ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പരിസ്ഥിതി മലിനീകരണം തടയാന്‍ ഈ നിയമം പ്രാബല്യത്തില്‍ ഉണ്ട് .

Add a Comment

Your email address will not be published. Required fields are marked *