നേപ്പാളില്‍ ഇതുവരെ 41 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
നേപ്പാള്‍ : ഭുകമ്പം നാശം വിതച്ച നേപ്പാളില്‍ ഇതുവരെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 41 ആയി . 57 വിദേശ വിനോദ സഞ്ചാരികളും കൊല്ലപ്പെട്ടു എന്ന് നേപ്പാള്‍ പോലിസ് അറിയിച്ചു . ആകെ മരണ സംഖ്യ 7276 ആയി . 14267 പേര് പരിക്കുകളെറ്റു ചികിത്സയില്‍ കഴിയുകയാണ് . അതില്‍ 10 ഇന്ത്യക്കാരും ഉണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന നേപ്പാളില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്ന് നേപ്പാള്‍ ധനമന്ത്രി രാം ശരണ്‍ മഹത് അറിയിച്ചു . അതിനിടെ ഒറ്റപ്പെട്ടു പോയ 22 ബുദ്ധ സന്യാസിമാരെ ഇന്ത്യന്‍ നാവിക സേന ഇന്ന് രക്ഷപ്പെടുത്തി .ഖോര്ഗ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തില്‍ ആണ് ഇവര്‍ അകപ്പെട്ടു പോയത് .ഏപ്രില്‍ 25 നു ഉണ്ടായ ഭീകരമായ ഭുകമ്പത്തിന്റെ പിടിയില്‍ നിന്ന് നേപ്പാള്‍ ഇനിയും ഉണര്‍ന്നിട്ടില്ല . രക്ഷാപ്രവര്‍ത്തനം മിക്കയിടത്തും എത്തിക്കുന്നത് ദുഷ്കരമായ പ്രവര്‍ത്തിയാണ് എന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു .